വിധി ലംഘിക്കുമെന്ന് ആണത്തമുണ്ടെങ്കില്‍ സുപ്രിംകോടതിയില്‍ പറയട്ടെ ; പന്തളം കൊട്ടാരം ആണും പെണ്ണും കെട്ട വര്‍ത്തമാനം പറയരുതെന്ന് മന്ത്രി എം എം മണി

ഇത് ഞങ്ങളുടെ പൂര്‍വിക സ്വത്താണ്. വിധി നടപ്പില്ല. എന്നെല്ലാം അവിടെ, സുപ്രിംകോടതിയില്‍ പോയാണ് പറയേണ്ടത്
വിധി ലംഘിക്കുമെന്ന് ആണത്തമുണ്ടെങ്കില്‍ സുപ്രിംകോടതിയില്‍ പറയട്ടെ ; പന്തളം കൊട്ടാരം ആണും പെണ്ണും കെട്ട വര്‍ത്തമാനം പറയരുതെന്ന് മന്ത്രി എം എം മണി

വയനാട് : ശബരിമല വിഷയത്തില്‍ പന്തളം കൊട്ടാരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വൈദ്യുതിമന്ത്രി എംഎം മണി വീണ്ടും. പന്തളം കൊട്ടാര പ്രതിനിധികള്‍ വിഡ്ഡിത്തം പുലമ്പുകയാണ്.  സുപ്രിം കോടതി വിധി അംഗീകരിക്കുന്നില്ലെങ്കില്‍ അക്കാര്യം കോടതിയില്‍ പോയി പറയാന്‍ തയ്യാറാകണം. പന്തളം കൊട്ടാരം ആണും പെണ്ണും കെട്ട നിലപാട് സ്വീകരിക്കരുതെന്നും മന്ത്രി പറഞ്ഞു.

എല്ലാറ്റിനും മാറ്റം വന്നുകൊണ്ടിരിക്കും. മാറ്റത്തിന് മാത്രമേ മാറ്റം വരാതിരിക്കൂ. ബാക്കി എല്ലാം മാറിക്കൊണ്ടിരിക്കും. അതാണ് സമൂഹം. അതിനൊപ്പം മനുഷ്യനും നടക്കണം. പഴയ പ്രമാണിത്യം പറഞ്ഞ് പന്തളം രാജാവ് ഇന്നലെ വിഡ്ഡിത്തമാണ് വിളമ്പിയത്. അയാള് ചെന്ന് കോടതിയില്‍ പറയട്ടെ. ഇത് ഞങ്ങടെ അവകാശമാ. വിധി ലംഘിക്കുമെന്ന്. അല്ലാതെ ആണും പെണ്ണും കെട്ടവന്റെ വര്‍ത്തമാനം പറച്ചിലല്ല ശരി. 

ഇത് ഞങ്ങളുടെ പൂര്‍വിക സ്വത്താണ്. വിധി നടപ്പില്ല. എന്നെല്ലാം അവിടെ, സുപ്രിംകോടതിയില്‍ പോയാണ് പറയേണ്ടത്. വിധിച്ചത് അവിടെയാണല്ലോ. അല്ലാതെ ഇവിടെ കിടന്ന് കൊഞ്ഞനം കുത്താനും, ഞങ്ങളുടെ മെക്കിട്ട് കേറാനും വരണ്ട. ബഹുമാനം എല്ലാം നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് പറയുന്നതെന്നും എംഎം മണി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com