ശബരിമലയില്‍ കലാപമഴിച്ചുവിട്ട 1407പേര്‍ പിടിയില്‍; കൂടുതല്‍ ചിത്രങ്ങള്‍ ഉടന്‍ പുറത്തുവിടും, നടപടി തുടരുന്നു

ശബരിമലയില്‍ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സമരത്തില്‍ കലാപമഴിച്ചുവിട്ടവര്‍ക്കെതിരെയുള്ള പൊലീസ് നടപടി തുടരുന്നു
ശബരിമലയില്‍ കലാപമഴിച്ചുവിട്ട 1407പേര്‍ പിടിയില്‍; കൂടുതല്‍ ചിത്രങ്ങള്‍ ഉടന്‍ പുറത്തുവിടും, നടപടി തുടരുന്നു

കൊച്ചി: ശബരിമലയില്‍ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സമരത്തില്‍ കലാപമഴിച്ചുവിട്ടവര്‍ക്കെതിരെയുള്ള പൊലീസ് നടപടി തുടരുന്നു. ഇതുവരെ 1407പേരെ അറസ്റ്റ് ചെയ്യുകയും 258കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. 

കൂടുതല്‍പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത് എറണാകുളത്തു നിന്നും തൃപ്പൂണിത്തുറയില്‍ നിന്നുമാണ്.  എറണാകുളം റൂറലില്‍ നിന്ന് 75പേരെയും തൃപ്പൂണിത്തുറയില്‍ നിന്ന് 51പേരെയും ഇന്നലെ രാത്രി അറസ്റ്റ് ചെയ്തു. ഇവര്‍ നിരോധനാജ്ഞ ലംഘിച്ച് പത്തനംതിട്ട,നിലയ്ക്കല്‍,പമ്പ,സന്നിധാനം എന്നിവിടങ്ങളില്‍ നടന്ന അക്രമ സംഭവങ്ങൡ സജീവ പങ്കാളിത്തം വഹിച്ചവരാണ്. 

210 അക്രമികളുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പൊലീസ് പുറത്തുവിട്ടിരുന്നു. കൂടുതല്‍ പേരുടെ ചിത്രങ്ങള്‍ ഉടനേ പുറത്തുവിടും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊലീസ് ഉന്നതാധികാരികളുടെ യോഗത്തിന് ശേഷമാണ് എത്രയും വേഗം കടുത്ത നടപടി സ്വീകരിക്കാന്‍ പൊലീസ് തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com