സ്‌കൂള്‍ബസ് തലകീഴായി കനാലിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്, കുട്ടികളെ രക്ഷപെടുത്തി

 വിഴിഞ്ഞം ചൊവ്വരയില്‍ സ്‌കൂള്‍ബസ് കനാലിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പട്ടം താണുപിള്ള സ്‌കൂളിലെ പന്ത്രണ്ടോളം വിദ്യാര്‍ത്ഥികളുമായി സ്‌കൂളിലേക്ക് വന്ന ബസാണ് അപകടത്തിപ്പെട്ടത്. 
സ്‌കൂള്‍ബസ് തലകീഴായി കനാലിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്, കുട്ടികളെ രക്ഷപെടുത്തി

തിരുവനന്തപുരം:  വിഴിഞ്ഞം ചൊവ്വരയില്‍ സ്‌കൂള്‍ബസ് കനാലിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പട്ടം താണുപിള്ള മെമ്മോറിയല്‍
സ്‌കൂളിലെ പന്ത്രണ്ടോളം വിദ്യാര്‍ത്ഥികളുമായി സ്‌കൂളിലേക്ക് വന്ന ബസാണ് അപകടത്തിപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് തെക്കേക്കരയില്‍ വച്ച് കനാലിലേക്ക് തലകീഴായി മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. 

പന്ത്രണ്ട് കുട്ടികളും ആയയും ഡ്രൈവറുമാണ് ബസിലുണ്ടായിരുന്നത്. കുട്ടികളില്‍
ചിലര്‍ക്ക് നിസാര പരിക്കുകളുണ്ട്. ഇവരെ വിഴിഞ്ഞം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. കൂടുതല്‍ നിരീക്ഷണം ആവശ്യമുള്ള കുട്ടികളെ മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയിട്ടുണ്ട്.

രാവിലെ 8.15 ഓടെയായായിരുന്നു അപകടം. കനാലില്‍ വലിയ അളവില്‍ വെള്ളമില്ലാതിരുന്നത് രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കിയെന്ന് നാട്ടുകാര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com