തുലാവര്‍ഷം അഞ്ചു ദിവസത്തിനകം ; ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് വിലയിരുത്തല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th October 2018 07:46 AM  |  

Last Updated: 26th October 2018 07:46 AM  |   A+A-   |  

rainy

 

തിരുവനന്തപുരം : തുലാവര്‍ഷം അഞ്ചു ദിവസത്തിനുള്ളില്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കു കിഴക്കന്‍ മണ്‍സൂണ്‍ ഇന്നെത്തുമെന്നായിരുന്നു വകുപ്പിന്റെ പ്രവചനം. വടക്കു കിഴക്കന്‍ മണ്‍സൂണ്‍ കാറ്റ് ശക്തി പ്രാപിക്കുകയാണെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. 

മൂന്നാഴ്ചയിലേറെ വൈകിയാണ് ഇത്തവണ തുലാമഴ എത്തുന്നത്. ആന്‍ഡമാന്‍ തീരത്ത് ന്യൂനമര്‍ദം രൂപം കൊള്ളുന്നതിനാല്‍ മഴ ശക്തമാകാനും സാധ്യതയുണ്ട്.

സാധാരണ ഒക്ടോബർ പകുതിയോടെയാണ് തുലാവർഷം തുടങ്ങുക. ഇത്തവണ ബംഗാൾ ഉൾക്കടലിൽ തിത്തിലി ചുഴലിക്കാറ്റിന് കാരണമായ ന്യൂനമർദം ഉടലെടുത്തതോടെ കാലാവസ്ഥാഘടകങ്ങളിൽ മാറ്റമുണ്ടായതിനാലാണ് തുലാവർഷത്തിന്റെ വരവ് വൈകിയതെന്നും കാലാവസ്ഥ വകുപ്പ് വിലയിരുത്തുന്നു.