നഗരസഭ ശുചിമുറിയുടെ ടാങ്ക് പൊളിച്ചപ്പോള്‍ നിധി!; പൊലീസ് സ്റ്റേഷനിലേക്ക് തുരുതുരാ കോളുകള്‍, പടം പകര്‍ത്താന്‍ ഫോട്ടോഗ്രാഫര്‍മാരുടെ തിരക്ക്, ഒടുവില്‍ നടന്നത്‌

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 26th October 2018 09:15 AM  |  

Last Updated: 26th October 2018 09:28 AM  |   A+A-   |  

tressure

 

കൊച്ചി: പുതുക്കാട്ടുപറമ്പിലെ നഗരസഭാ ശുചിമുറിയുടെ ടാങ്ക് പൊളിച്ചപ്പോള്‍ നിധി ശേഖരം കിട്ടയതായി പ്രചാരണം. നിധിപേടകങ്ങളുടെയും സ്വര്‍ണ്ണനാണയങ്ങളുടെയും ചിത്രം സഹിതം നവ മാധ്യമങ്ങളിലൂടെയാണ്‌
വാര്‍ത്ത പ്രചരിച്ചത്.

പ്രചാരണത്തിന് പിന്നാലെ കൗണ്‍സിലറിനും പൊലീസ് സ്റ്റേഷനിലേക്കും സംഭവം തിരക്കി ഫോണ്‍ വിളികള്‍ പ്രവഹിച്ചു. സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് നിധിയുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഫോട്ടോഗ്രാഫര്‍മാരും സ്ഥലത്തേക്കെത്തി. 

നഗരസഭ കൗണ്‍സിലര്‍ ടി കെ അഷിറഫിന്റെ സാന്നിധ്യത്തിലാണ് ടാങ്ക് പൊളിച്ചതെന്നും നിധിശേഖരം മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചുവെന്നുമാണ് സന്ദേശത്തിലെ ഉളളടക്കം. നിധി ലഭിച്ചപ്പോള്‍ അവകാശവാദമുന്നയിച്ച് ഒരുപാട് ആളുകള്‍ എത്തിയതായും സന്ദേശത്തില്‍ പറയുന്നു. 

സംഭവം സത്യമാണെന്ന് തെറ്റിദ്ധരിച്ച് നിരവധിപ്പേര്‍ സന്ദേശം ഷെയര്‍ ചെയ്യുകയും ചെയ്തു. ചിത്രമെടുക്കാനെത്തിയവര്‍ക്കും നിധികാണാനെത്തിയവര്‍ക്കും ഒടുവില്‍ നിരാശരായി മടങ്ങേണ്ടിവന്നു.