'മലമുകളില്‍ യുദ്ധത്തിന് തയ്യാറെടുക്കുന്നു': വാക്കി ടോക്കികളുമായി രാഹുല്‍ ഈശ്വര്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 26th October 2018 07:47 PM  |  

Last Updated: 26th October 2018 07:47 PM  |   A+A-   |  

 

ലമുകളില്‍ യുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്ന് രാഹുല്‍ ഈശ്വര്‍. സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ വാക്കി ചടോക്കികളുമായുള്ള സെല്‍ഫി പോസ്റ്റ് ചെയ്തുകൊണ്ടാണ് രാഹുല്‍ ഇത് പറഞ്ഞിരിക്കുന്നത്. 

ഏഴ് ദിവസത്തെ ജയില്‍ വാസത്തിനും ആറ് ദിവസത്തെ നിരാഹാരത്തിനും ശേഷം തിരിച്ചെത്തിയിരിക്കയാണ്. മല മുകളില്‍ പുതിയ യുദ്ധത്തിന് തയ്യാറെടുക്കുന്നു. അയ്യപ്പ ഭക്തര്‍ക്ക് പരസ്പരം ആശയവിനിമയം നടത്താനാണ് ഈ വാക്കി ടോക്കികള്‍.ആദിവാസി സഹോദരീ സഹോദരന്മാര്‍ക്കും മുസ്‌ലി ക്രിസ്ത്യന്‍ സഹോദരങ്ങള്‍ക്കും സഹകരണങ്ങള്‍ക്ക് നന്ദി-രാഹുല്‍ പോസ്റ്റില്‍ കുറിച്ചിരിക്കുന്നു. 

മണ്ഡലകാലത്തിന് നട തുറക്കുമ്പോള്‍ വീണ്ടും കലാപമുണ്ടാക്കുനുള്ള ശ്രമമാണ് ഇതെന്ന് പോസ്റ്റിന് കടുത്ത വിമര്‍ശനമങ്ങള്‍ വരുന്നുണ്ട്. ക്ഷേത്രത്തില്‍ രക്തമിറ്റിച്ച് നടയടപ്പിക്കാന്‍ തയ്യാറായിരുന്നു എന്ന പ്രസ്താവനയ്ക്ക് പിന്നാലെ ഇയാള്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.