രക്തമിറ്റിച്ച് നട അടപ്പിക്കുമെന്ന വിവാദ പ്രസ്താവന: രാഹുല്‍ ഈശ്വറിനെതിരെ  കേസ്

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 26th October 2018 05:44 PM  |  

Last Updated: 26th October 2018 05:53 PM  |   A+A-   |  

 

കൊച്ചി:ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയില്‍ അയ്യപ്പ ധര്‍മ്മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വറിനെതിരെ കേസ്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് തടയാന്‍ രക്തമിറ്റിച്ച് നട അടപ്പിക്കാന്‍ നിരവധിപ്പേര്‍ തയ്യാറായി നിന്നിരുന്നുവെന്ന രാഹുല്‍ ഈശ്വറിന്റെ വിവാദ പ്രസ്താവനയാണ് നടപടിക്ക് ആധാരം. ജാമ്യമില്ലാ വകുപ്പുപ്രകാരം എറണാകുളം സെന്‍്ട്രല്‍ പൊലീസ് സ്റ്റേഷനാണ് രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തത്.എറണാകുളം പ്രസ്‌ക്ലബില്‍ വെച്ചാണ് രാഹുല്‍ ഈശ്വര്‍ വിവാദ പ്രസ്താവന നടത്തിയത്. 

തുലാമാസപൂജയ്ക്കായി ശബരിമല നടതുറന്നവേളയില്‍ സ്ത്രീ പ്രവേശനത്തിനെതിരായ പ്രതിഷേധത്തില്‍ പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്ന് ചൂണ്ടിക്കാണിച്ച് രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തിരുന്നു. തുടര്‍ന്ന് അറസ്റ്റ് ചെയ്ത രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ജാമ്യത്തില്‍ ഇറങ്ങിയത്.