തിരുവനന്തപുരത്ത് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു, ഭാരം  കയറ്റിവന്ന ലോറി മറിഞ്ഞു; ഗതാഗത തടസ്സം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th October 2018 01:56 PM  |  

Last Updated: 26th October 2018 01:58 PM  |   A+A-   |  

തിരുവനന്തപുരം: അപ്രതീക്ഷിതമായി റോഡ് ഇടിഞ്ഞുതാഴ്ന്ന്, ഭാരം കയറ്റിവന്ന ലോറി മറിഞ്ഞു. വഞ്ചിയൂര്‍ ഉപ്പിടാമൂട് പാലത്തിന് സമീപമാണ് ടിപ്പര്‍ ലോറി മറിഞ്ഞത്‌. മെറ്റല്‍ കയറ്റിയെത്തിയ ലോറി രാവിലെ എട്ട് മണിയോടെ റോഡില്‍ പെട്ടന്ന് രൂപപ്പെട്ട കുഴിയിലകപ്പെടുകയായിരുന്നു. ഭാഗികമായി മറിഞ്ഞ ലോറി രണ്ട് മണിക്കൂറോളം പ്രദേശത്ത് ഗതാഗത തടസ്സം സൃഷ്ടിച്ചു. പിന്നീട് ക്രെയിനെത്തിയാണ് ടിപ്പര്‍ നീക്കം ചെയ്തത്. 

 തിരുവനന്തപുരം നഗരത്തിലേക്ക് ചാക്കയില്‍ നിന്നുള്ള എളുപ്പവഴിയാണ് ഉപ്പിടാമൂട് പാലം വഴിയുള്ള റോഡ്. റെയില്‍വേ  മേല്‍പ്പാലത്തിലേക്ക് കയറുന്നതിന് തൊട്ടുമുമ്പായുള്ള ഭാഗത്താണ് പെട്ടന്ന് കുഴി രൂപപ്പെട്ടത്. പത്ത് ടണ്ണോളം മെറ്റല്‍ ലോറിക്കുള്ളിലുണ്ടായിരുന്നു.

അപകടത്തെ തുടര്‍ന്ന് വാഹനങ്ങള്‍ പേട്ടവഴിയായി തിരിച്ചു വിട്ടു. റോഡ് ഗതാഗത യോഗ്യമാക്കിയതായി പൊലീസ് അറിയിച്ചു.