സിപിഐയും ബിജെപിയും യുഡിഎഫിനെ പിന്തുണച്ചു; സിപിഎമ്മിന് ഭരണം പോയി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 26th October 2018 05:46 AM  |  

Last Updated: 26th October 2018 05:46 AM  |   A+A-   |  

 

പാലക്കാട്: തെങ്കര പഞ്ചായത്തില്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ ബിജെപിയും സിപിഐയും പിന്തുണച്ചതോടെ സിപിഎമ്മിന് പഞ്ചായത്ത് ഭരണം നഷ്ടമായി. പഞ്ചായത്ത് പ്രസിഡന്റ് കെ സാവിത്രി, വൈസ് പ്രസിഡന്റ് സിഎച്ച് മുഹമ്മദ് എന്നിവര്‍ക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ സിപിഐയും ബിജെപിയും പിന്തുണക്കുകയായിരുന്നു.

17 അംഗ ഭരണസമിതിയിലെ ഏഴ് അംഗങ്ങളുള്ള സിപിഎമ്മും സ്വതന്ത്രനായ വൈസ്പ്രസിഡന്റ്ും യോഗത്തില്‍ നിന്നും വിട്ട് നിന്നു. പങ്കെടുത്ത യുഡിഎഫ് അംഗങ്ങളും ബിജെപി, സിപിഐ അംഗങ്ങളും ഉള്‍പ്പടെ ഒന്‍പത് പേര്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു.