അമിത് ഷാ നാളെയെത്തും; ശബരിമല സമരത്തില്‍ നിലപാട് വ്യക്തമാക്കിയേക്കും

അമിത് ഷാ നാളെയെത്തും; ശബരിമല സമരത്തില്‍ നിലപാട് വ്യക്തമാക്കിയേക്കും
അമിത് ഷാ നാളെയെത്തും; ശബരിമല സമരത്തില്‍ നിലപാട് വ്യക്തമാക്കിയേക്കും

കൊച്ചി: വ്യത്യസ്ത പരിപാടികളില്‍ പങ്കെടുക്കുന്നതിനായി ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ നാളെയെത്തും. ശനിയാഴ്ച രാവിലെ 10.15ന് വിമാനമാര്‍ഗം കണ്ണൂരില്‍ എത്തുന്ന അദ്ദേഹം 11 മണിക്ക് പുതുതായി പണി കഴിപ്പിച്ച പാര്‍ട്ടി യുടെ ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്യും.അതിന് ശേഷം ഉച്ചയ്ക്ക് 1.50 ന് വിമാന മാര്‍ഗ്ഗം അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരിക്കും. 

കണ്ണൂരില്‍ നിന്നും 2.50 ന് ഹെലിക്കോപ്ടറില്‍ അദ്ദേഹം ശിവഗിരിയിലേക്ക് പോകും. മഹാസമാധി നവതി ആഘോഷങ്ങളിലും അമിത് ഷാ പങ്കെടുക്കും.  അന്നു രാത്രി തിരുവനന്തപുരത്ത് ചേരുന്ന പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്ത ശേഷം ഞായറാഴ്ച ഡല്‍ഹിക്ക് മടങ്ങും. ശബരിമല വിഷയത്തില്‍ പാര്‍ട്ടി  സ്വീകരിക്കേണ്ട സമരപരിപാടികള്‍ അമിത് ഷാ വ്യക്തമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ളയും അദ്ദേഹത്തോടൊപ്പമുണ്ടാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com