ജ്വല്ലറി ഉദ്ഘാടനത്തിനായി നടിമാര്‍ എത്തി; മണിക്കൂറുകള്‍ ഗതാഗതം നിലച്ചു; ഉടമക്കെതിരെ കേസ്

ജ്വല്ലറി ഉദ്ഘാടനത്തിനായി നടിമാര്‍ എത്തി - മണിക്കൂറുകള്‍ ഗതാഗതം നിലച്ചു -ഉടമക്കെതിരെ കേസ്
ജ്വല്ലറി ഉദ്ഘാടനത്തിനായി നടിമാര്‍ എത്തി; മണിക്കൂറുകള്‍ ഗതാഗതം നിലച്ചു; ഉടമക്കെതിരെ കേസ്

കോഴിക്കോട്: ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയ സിനിമാ താരങ്ങളെ കാണാന്‍ ജനം ഒഴുകിയെത്തിയതോടെ കല്ലാച്ചി ടൗണില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഇതിനിടെ മണിക്കൂറുകളോളം വെയില്‍ കൊണ്ടുനിന്നവരില്‍ പലരും തലകറങ്ങി വീണു.ഗതാഗത തടസ്സം വരുത്തിയതിന് ജൂവലറി ഉടമക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു.

കല്ലാച്ചി ടൗണില്‍ ജ്വല്ലറി ഉദ്ഘാടനത്തെ തുടര്‍ന്ന് മണിക്കൂറുകളാണ്് ഗതാഗത തടസ്സുണ്ടായത്. മെയിന്‍ റോഡിനോട് ചേര്‍ന്ന കെട്ടിടത്തില്‍ പുതുതായി തുടങ്ങിയ ഗോള്‍ഡ് പാലസ് ജൂവലറിയുടെ ഉദ്ഘാടന ചടങ്ങിലാണ് സിനിമാ താരങ്ങളായ നമിത പ്രമോദും രജിഷാ വിജയനും എത്തിയത്.പത്തര മണിക്ക് സിനിമാ താരങ്ങള്‍ എത്തുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് രാവിലെ ഒന്‍പത് മുതല്‍ റോഡും പരിസരവും നിറഞ്ഞ് കവിഞ്ഞിരുന്നു.

പന്ത്രണ്ടര മണിയോടെ താരങ്ങള്‍ ജൂവലറിക്ക് മുമ്പില്‍ എത്തിയെങ്കിലും ജനത്തിരക്ക് മൂലം സിനിമാ താരങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ സാധിച്ചില്ല.ഇതോടെ ജനങ്ങള്‍ വാഹനം വളഞ്ഞു.പൊലീസ് എത്തി ഏറെ പാട് പെട്ടാണ് നടികളെ കാറില്‍ നിന്നും ഇറക്കിയത്.ഇതിനിടയില്‍ സ്ഥലത്ത് ഏറെ സമയം ഉന്തും തള്ളുമുണ്ടായി.രോഗികളെയും കൊണ്ട് വന്ന വാഹനങ്ങള്‍ ഏറെ സമയം ഗതാഗത കുരുക്കില്‍ വലഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com