പാര്‍ട്ടിയുടെ എല്ലാ ഓഫീസിലും ആഭ്യന്തര പരാതി സെല്‍ വേണം; സംസ്ഥാന കമ്മറ്റിയോട് കേന്ദ്ര നേതൃത്വം

പാര്‍ട്ടിയുടെ എല്ലാ ഓഫീസിലും ആഭ്യന്തര പരാതി സെല്‍ വേണം; സംസ്ഥാന കമ്മറ്റിയോട് കേന്ദ്ര നേതൃത്വം
പാര്‍ട്ടിയുടെ എല്ലാ ഓഫീസിലും ആഭ്യന്തര പരാതി സെല്‍ വേണം; സംസ്ഥാന കമ്മറ്റിയോട് കേന്ദ്ര നേതൃത്വം


കോഴിക്കോട്: സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ സിപിഎമ്മിന്റെ എല്ലാ ഓഫീസുകളിലും ആഭ്യന്തര പരാതി സമിതി രൂപികരിക്കണമെന്ന് കേന്ദ്ര നേതൃത്വം. നേതാക്കള്‍ക്കെതിരെ പാര്‍ട്ടിക്കകത്തുനിന്നു തന്നെ പരാതി ഉയരുന്ന സാഹചര്യത്തിലാണ് നീക്കം. സിപിഎം കേന്ദ്ര കമ്മറ്റി ഓഫീസ് മാതൃകയിലാണ് ആഭ്യന്തര പരാതി സെല്‍ രൂപികരിക്കേണ്ടത് സംസ്ഥാനത്തിനയച്ച സര്‍ക്കുലറില്‍ പറയുന്നു. 

സംസ്ഥാന സമിതി മുതല്‍ താഴോട്ടുള്ള എല്ലാം ഓഫീസുകളിലും സമിതി രൂപികരിക്കാനാണ് നിര്‍ദ്ദേശം. സ്ത്രീകള്‍ ജോലി ചെയ്യുന്ന എല്ലാ ഓഫീസുകളിലും തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയുന്ന 2013ലെ നിയമമനുസരിച്ച് ആഭ്യന്തര പരാതി സെല്‍ രൂപികരിക്കണമെന്നാണ് വ്യവസ്ഥ. ഇതനുസരിച്ചാണ് സിപിഎം കേന്ദ്രകമ്മറ്റി ഓഫീസില്‍ വനിതാ സെല്‍ രൂപികരിച്ചത്.

പികെ ശശി എംഎല്‍എയ്‌ക്കെതിരെ പാര്‍ട്ടി അംഗം തന്നെ നല്‍കിയ പീഡന പരാതി സംസ്ഥാന നേതൃത്വം  ഗൗരവത്തിലെടുത്തില്ലെന്നും കേന്ദ്ര നേതൃത്വം ഇടപെട്ടതിന് പിന്നാലെയാണ് നടപടി ആരംഭിച്ചതെന്നും ആരോപണം ഉയര്‍ന്നിരുന്നു. നേരത്തെ ഇത്തരം ആരോപണങ്ങളില്‍ പാര്‍ട്ടി സ്വീകരിച്ച നടപടിക്കെതിരെയും പാര്‍്ട്ടിക്കുള്ളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com