പ്രളയത്തില്‍ സംസ്ഥാനത്തിനുണ്ടായ നഷ്ടം 31000 കോടി രൂപയെന്ന് യുഎന്‍ റിപ്പോര്‍ട്ട് 

കേരളത്തെ പിടിച്ചുലച്ച പ്രളയക്കെടുതിയില്‍ സംസ്ഥാനത്തിനുണ്ടായ നഷ്ടം 31000 കോടിയോളം രൂപയെന്ന് ഐക്യരാഷ്ട്രസഭ സമിതി റിപ്പോര്‍ട്ട്
പ്രളയത്തില്‍ സംസ്ഥാനത്തിനുണ്ടായ നഷ്ടം 31000 കോടി രൂപയെന്ന് യുഎന്‍ റിപ്പോര്‍ട്ട് 

തിരുവനന്തപുരം: കേരളത്തെ പിടിച്ചുലച്ച പ്രളയക്കെടുതിയില്‍ സംസ്ഥാനത്തിനുണ്ടായ നഷ്ടം 31000 കോടിയോളം രൂപയെന്ന്
ഐക്യരാഷ്ട്രസഭ സമിതി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. നവകേരളം സൃഷ്ടിക്കാന്‍ വരുന്ന മൂന്നുവര്‍ഷത്തിനകം നടപ്പിലാക്കേണ്ട നിര്‍ദേശങ്ങളും അടങ്ങുന്ന അന്തിമ റിപ്പോര്‍ട്ടാണ് യുഎന്‍ സമിതി സമര്‍പ്പിച്ചത്. പ്രളയത്തിന് പിന്നാലെ സംസ്ഥാനത്തിന് ഉണ്ടായ നഷ്ടം തിട്ടപ്പെടുത്താന്‍ യുഎന്‍ സംഘം നടത്തിയ പഠനത്തിന് ഒടുവിലാണ് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 

കഴിഞ്ഞ മാസം, പ്രളയത്തില്‍ തകര്‍ന്നു പോയ കേരളത്തെ പുനര്‍വാര്‍ക്കാന്‍ 25000 കോടി വേണ്ടി വരുമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്  ലോകബാങ്ക് എഡിബി സംഘം സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.പ്രളയമേഖലകളിലെ പന്ത്രണ്ട് ദിവസത്തെ പഠനത്തിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരള പുനര്‍നിര്‍മാണത്തിനുളള വായ്പ നിശ്ചയിക്കുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com