മാപ്പ് പറഞ്ഞിട്ടും കാര്യമില്ല; മുഖ്യമന്ത്രിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച സ്ത്രീയെ അറസ്റ്റ് ചെയ്തു

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ജാതി പറഞ്ഞ് അധിക്ഷേപിച്ച വീട്ടമ്മ അറസ്റ്റില്‍ 
മാപ്പ് പറഞ്ഞിട്ടും കാര്യമില്ല; മുഖ്യമന്ത്രിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച സ്ത്രീയെ അറസ്റ്റ് ചെയ്തു

പത്തനംതിട്ട: ശബരിമലയില്‍ യുവതീപ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധിക്കു പിന്നാലെ നടന്ന സമരങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപ്പേരു പറഞ്ഞ് അധിക്ഷേപിച്ച സംഭവത്തില്‍ പത്തനംതിട്ട ചെറുകോല്‍ സ്വദേശിയായ വീട്ടമ്മ അറസ്റ്റില്‍. പത്തനംതിട്ട ചെറുകോല്‍ പഞ്ചായത്ത് വടക്കേ പാരൂര്‍ വീട്ടില്‍ മണിയമ്മയെയാണ് അറസ്റ്റ് ചെയ്തത്. ആറന്മുള പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. 
ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. എസ്എന്‍ഡിപി യോഗം ഭാരവാഹിയായ വി. സുനില്‍കുമാര്‍ നല്‍കിയ പരാതിയില്‍ ഇവര്‍ക്കെതിരെ നേരത്തേ കേസെടുത്തിരുന്നു. 

സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പിണറായി വിജയന്‍ ഈഴവ (തിയ്യ) ജാതിക്കാരനാണ് എന്നു പറഞ്ഞായിരുന്നു അധിക്ഷേപം. തെക്കന്‍ മേഖലയില്‍ ഈഴവരെ വിളിക്കുന്ന ചോകോന്‍ എന്ന വാക്കിനൊപ്പം കേട്ടാലറക്കുന്ന തെറി ചേര്‍ത്തായിരുന്നു സ്ത്രീയുടെ അധിക്ഷേപം. മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധം ശക്തമായപ്പോള്‍ ഇവര്‍ മാപ്പുപറഞ്ഞു രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com