ശബരിമല സീസണ്‍ തുടങ്ങുന്നതിന് മുന്‍പ് പണി തീര്‍ക്കും: കൊട്ടാരക്കര- ദിണ്ടിഗല്‍ ദേശീയപാതയില്‍ നാളെമുതല്‍ ഗതാഗത നിയന്ത്രണം

കൊട്ടാരക്കര ദിണ്ടിഗല്‍ ദേശീയപാതയിലെ വണ്ടിപ്പെരിയാറില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം.
ശബരിമല സീസണ്‍ തുടങ്ങുന്നതിന് മുന്‍പ് പണി തീര്‍ക്കും: കൊട്ടാരക്കര- ദിണ്ടിഗല്‍ ദേശീയപാതയില്‍ നാളെമുതല്‍ ഗതാഗത നിയന്ത്രണം

കൊല്ലം: കൊട്ടാരക്കര ദിണ്ടിഗല്‍ ദേശീയപാതയിലെ വണ്ടിപ്പെരിയാറില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം.  രണ്ട് ദിവസത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. മഴക്കാലങ്ങളില്‍ കടുത്ത വെള്ളക്കെട്ട് ഉണ്ടാകുന്നത് മൂലം റോഡില്‍ അറ്റകുറ്റപണികള്‍ നടത്തുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 

കെകെ റോഡിലെ വണ്ടിപ്പെരിയാര്‍ മുതല്‍ നെല്ലിമല വരെയുള്ള റോഡ് പൂര്‍ണ്ണമായും മഴ പെയ്താല്‍ വെള്ളത്തിനടിയില്‍ ആകുമായിരുന്നു. കാലങ്ങളായുള്ള ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാണ് ദേശീയ പാത അതോറിറ്റി ഇപ്പോള്‍ ശ്രമിക്കുന്നത്. റോഡ് നാലടി ഉയര്‍ത്തുകയും ഓവുചാലുകള്‍ നിര്‍മ്മിക്കുകയും ചെയ്യും. ഇതിന്റെ ഭാഗമായാണ് തിങ്കളാഴ്ച വരെയുള്ള ഗതാഗതനിയന്ത്രണം. 

ചെറുവാഹനങ്ങള്‍ നെല്ലിമലയിലെ സ്വകാര്യ എസ്‌റ്റേറ്റ് റോഡ് വഴിയാണ് കടത്തിവിടുക. കോട്ടയം ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങള്‍ക്ക് മ്ലാമലമുരിക്കടി റോഡിലൂടെ കുമളിയിലെത്താം. കുട്ടിക്കാനത്ത് നിന്നുള്ള വാഹനങ്ങള്‍ക്ക് ഏലപ്പാറചപ്പാത്ത്‌ചെങ്കര വഴി കുമളിയിലേക്ക് പോകാം.

ശബരിമലയിലേക്ക് പോകാന്‍ ഇതരസംസ്ഥാനങ്ങളിലുള്ളവര്‍ പ്രധാനമായും ആശ്രയിക്കുന്ന റോഡാണിത്. അതിനാല്‍ സീസണ്‍ തുടങ്ങുന്നതിന് മുന്‍പ് റോഡിലെ പ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായും പരിഹരിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com