ശബരിമലയിലേക്കുള്ള റോഡുകള്‍ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചു

മണ്ഡലമകരവിളക്ക് കാലത്ത് ശബരിമലയിലേക്കുള്ള റോഡുകള്‍ പ്രത്യേക സുരക്ഷാ മേഖലകളായി പ്രഖ്യാപിച്ച് വിജ്ഞാപനമായി
ശബരിമലയിലേക്കുള്ള റോഡുകള്‍ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചു


തിരുവനന്തപുരം: മണ്ഡലമകരവിളക്ക് കാലത്ത് ശബരിമലയിലേക്കുള്ള റോഡുകള്‍ പ്രത്യേക സുരക്ഷാ മേഖലകളായി പ്രഖ്യാപിച്ച് വിജ്ഞാപനമായി. നവംബര്‍ 15 മുതല്‍ 2019 ജനുവരി 20 വരെയായിരിക്കും ഈ ക്രമീകരണം. 

ഇലവുങ്കല്‍, ചാലക്കയം, പമ്പ, നീലിമല, സന്നിധാനം, സ്വാമി അയ്യപ്പന്‍ റോഡ്, പാണ്ടിത്താവളം, ഉപ്പുതറ, പുല്ലുമേട്, കോഴിക്കാനം, സത്രം എന്നിവിടങ്ങളും ഈ മേഖലയ്ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലുമാണ് പ്രത്യേക സുരക്ഷാ മേഖല.

നടതുറന്നാല്‍ ഉണ്ടാവുന്ന സംഘര്‍ഷ സാധ്യതകള്‍ കൂടി കണക്കിലെടുത്താണ് ഈ സര്‍ക്കാര്‍ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രത്യേക സുരക്ഷാ മേഖലകളാവുന്നതോടെ കര്‍ശന നിയന്ത്രണത്തിലായിരിക്കും ഈ റോഡുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com