ശബരിമലയില്‍ വിട്ടുവീഴ്ച വേണ്ട; പ്രതിഷേധങ്ങള്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകില്ലെന്നും സിപിഎം സെക്രട്ടേറിയറ്റ്

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 26th October 2018 07:25 PM  |  

Last Updated: 26th October 2018 07:25 PM  |   A+A-   |  

 

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. പരാമാവധി ജില്ലകളില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ വിശദീകരണ യോഗങ്ങള്‍ നടത്തും. കാല്‍നട പ്രചാരണങ്ങളില്‍ മന്ത്രിമാരും സെക്രട്ടേറിയറ്റ് അംഗങ്ങളും പങ്കെടുക്കും. ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകില്ലെന്നും യോഗം വിലയിരുത്തി. 

നിലവില്‍ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,കോട്ടയം ജില്ലകളില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ വിശകലന യോഗങ്ങള്‍ നടത്തിക്കഴിഞ്ഞു. ശബരിമലയില്‍ അതിക്രമം അഴിച്ചുവിട്ടവര്‍ക്ക് എതിരെയും ശക്തമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ രണ്ടായിരത്തിലധികം പേര്‍ പൊലീസ് കസ്റ്റഡിയിലായിക്കഴിഞ്ഞു.