റിവ്യൂ ഹര്‍ജി തള്ളിയാല്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് എന്തുകൊണ്ട് അമിത് ഷാ പറയുന്നില്ല?: ഉമ്മന്‍ചാണ്ടി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 27th October 2018 07:41 PM  |  

Last Updated: 27th October 2018 07:41 PM  |   A+A-   |  

 

കൊച്ചി: ശബരിമല യുവതീപ്രവേശന വിഷയം കത്തിച്ച് നാട്ടില്‍ കലാപമുണ്ടാക്കാനാണ് ബിജെപിയും സിപിഎമ്മും ശ്രമിക്കുന്നതെന്ന് എഐസിസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. സമാധാനമായി പ്രാര്‍ത്ഥനായജ്ഞം നടത്തിയവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം കേരളത്തില്‍ നടക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

റിവ്യൂ ഹര്‍ജി തള്ളിയാല്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് എന്തുകൊണ്ട് അമിത് ഷാ പറയുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ശബരിമല സ്ത്രീപ്രവേശന വിധിയുടെ പേരില്‍ പിണറായി സര്‍ക്കാര്‍ കേരളത്തില്‍ അടിയന്തരാവസ്ഥയെക്കാള്‍ ഭീകരതയാണ് അഴിച്ചു വിട്ടിരിക്കുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നു. 

ഭക്തരെ അടിച്ചമര്‍ത്താനാണ് തുടര്‍ന്നും ശ്രമമെങ്കില്‍ സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു. സ്ത്രീ പുരുഷ സമത്വം രാജ്യത്ത് നടപ്പിലാക്കേണ്ടത് ക്ഷേത്ര ദര്‍ശനത്തിലൂടെയല്ല.

ശരണമന്ത്രങ്ങള്‍ ഉരുവിടുന്ന അയ്യപ്പ ഭക്തരെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാരിന് എങ്ങനെ കഴിഞ്ഞു? ഭക്തരെ അപമാനിക്കുകയാണ് ഇടത് സര്‍ക്കാര്‍.ശബരിമലയെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും അമിത് ഷാ വ്യക്തമാക്കി. അയ്യപ്പഭക്തരുടെ അവകാശങ്ങളെയാണ് സംസ്ഥാന സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നത്. ഇത് തീക്കളിയാണെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.