സമൂഹമാധ്യമങ്ങളിൽ വ്യാജ വീഡിയോ : ശ്രീധരൻ പിള്ളയുടെ പേഴ്സണൽ സ്റ്റാഫ് അംഗം അറസ്റ്റിൽ
By സമകാലികമലയാളം ഡെസ്ക് | Published: 27th October 2018 09:16 AM |
Last Updated: 27th October 2018 09:16 AM | A+A A- |

കണ്ണൂർ: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഫേസ് ബുക്കിലൂടെ വ്യാജ പ്രചരണം നടത്തിയതിന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയുടെ പേഴ്സണൽ സ്റ്റാഫ് അംഗം പിടിയിൽ. കണ്ണൂർ കല്ലാച്ചി സ്വദേശി എം എം മനുവിനെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്.
നാമജപയാത്രയിൽ പങ്കെടുത്ത എണ്പതു വയസുകാരനെ പോലീസ് മർദിക്കുന്നുവെന്ന് വ്യാജവീഡിയോ തയാറാക്കി ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഐപിസി 153, കേരള പോലീസ് നിയമത്തിലെ 120 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ശബരിമലയുടെ പേരിൽ നാട്ടിൽ കലാപം ഉണ്ടാക്കുന്ന തരത്തിലുള്ള പോസ്റ്റിട്ടതാണ് അറസ്റ്റിനു കാരണം.