സ്ത്രീകളുടെ കണ്ണീര്‍ വീഴ്ത്തിയവര്‍ ഗുണം പിടിച്ചിട്ടില്ല ; സഹോദരിമാരെ തടഞ്ഞ് പ്രായം ചോദിക്കുന്നത് കിരാതമെന്ന് മന്ത്രി ജി സുധാകരന്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 27th October 2018 07:47 AM  |  

Last Updated: 27th October 2018 07:47 AM  |   A+A-   |  

sudhakaran

കൊച്ചി : സ്ത്രീകളുടെ കണ്ണുനീര്‍ വീഴ്ത്തിയവരൊന്നും ഗുണം പിടിച്ചിട്ടില്ലെന്ന് മന്ത്രി ജി സുധാകരന്‍. ശബരിമല ദര്‍ശനത്തിന് പോകുന്ന അമ്മമാരെയും സഹോദരിമാരെയും തടഞ്ഞുനിര്‍ത്തി പ്രായം ചോദിക്കുന്നത് അങ്ങേയറ്റം കിരാതമായ നടപടിയാണ്. പ്രളയത്തെ ഒറ്റക്കെട്ടായി നേരിട്ട നമ്മെ ജാതീയമായി, വര്‍ഗീയമായി ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു. 

കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രളയാനന്തര ചിന്തകളും നവകേരള നിര്‍മ്മിതിയും എന്ന സെമിനാര്‍ ഉദ്ഗാഠനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചട്ടങ്ങള്‍ ഒരുപാട് മാറി. ഇനിയും മാറും. സ്വാതന്ത്ര്യത്തിന് മുമ്പ് എന്തൊക്കെ ദുരാചാരങ്ങള്‍ക്കെതിരെ സമരം നടന്നു. സതി ഇല്ലാതായില്ലേ.. മന്ത്രി പറഞ്ഞു. 

പ്രളയ മേഖലകളില്‍ പൊലീസ് നടത്തിയ രക്ഷാദുരാതാസ്വാസ പ്രവര്‍ത്തനങ്ങളില്‍ അഭിമാനമുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഇവയില്‍ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജനരക്ഷാ പൊലീസ് മെഡല്‍ നല്‍കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.