അമ്മയുടെ ചികിത്സയ്ക്ക് പണമില്ല; വൃക്ക വിൽക്കാൻ തീരുമാനിച്ച യുവാവിന് മനുഷ്യാവകാശ കമ്മീഷന്റെ കൈത്താങ്ങ്

അ​മ്മ​യെ ചി​കി​ത്സി​ക്കു​ന്ന​തി​ന് പ​ണം ക​ണ്ടെ​ത്താ​ൻ വൃ​ക്ക വി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ച തൃശൂർ സ്വദേശി യു​വാ​വി​ന് കൈത്താങ്ങുമായി മനുഷ്യാവകാശ കമ്മീഷൻ
അമ്മയുടെ ചികിത്സയ്ക്ക് പണമില്ല; വൃക്ക വിൽക്കാൻ തീരുമാനിച്ച യുവാവിന് മനുഷ്യാവകാശ കമ്മീഷന്റെ കൈത്താങ്ങ്

തൃ​ശൂ​ർ: അ​മ്മ​യെ ചി​കി​ത്സി​ക്കു​ന്ന​തി​ന് പ​ണം ക​ണ്ടെ​ത്താ​ൻ വൃ​ക്ക വി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ച തൃശൂർ സ്വദേശി യു​വാ​വി​ന് കൈത്താങ്ങുമായി മനുഷ്യാവകാശ കമ്മീഷൻ. അ​മ്മ​യു​ടെ ചി​കി​ത്സാ ചെ​ല​വ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. അ​മ്മ​യെ ചി​കി​ത്സി​ക്കാ​ൻ മ​ക​ൻ സു​മേ​ഷ് ത​ന്‍റെ വൃ​ക്ക വി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ച പ​ത്ര​വാ​ർ​ത്ത ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്ന് സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ഉ​ത്ത​ര​വ്.

 ത​ല​യി​ലെ ര​ക്ത​ധ​മ​നി പൊ​ട്ടി സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന തൃ​ശൂ​ർ നെ​ടു​പു​ഴ വ​ട്ട​പ്പി​ന്നി ഉ​ദ​യ​ന​ഗ​റി​ൽ ഓ​മ​ന​യു​ടെ ചി​കി​ത്സാ ചെ​ല​വ് സ​ർ​ക്കാ​ർ വ​ഹി​ക്ക​ണ​മെ​ന്നാ​ണ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ട​ത്. തൃ​ശൂ​ർ ജി​ല്ലാ ക​ള​ക്ട​ർ ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട്ട് കാ​രൂ​ണ്യ ബ​ന​വ​ല​ന്‍റ് ഫ​ണ്ടി​ൽ​നി​ന്നോ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​നി​ന്നോ ചി​കി​ത്സ​യ്ക്ക് ആ​വ​ശ്യ​മു​ള്ള പ​ണം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു.  

ര​ണ്ട​ര​സെ​ന്‍റ് സ്ഥ​ല​വും ഓ​ടി​ട്ട വീ​ടു​മു​ണ്ടെ​ങ്കി​ലും അ​ത് സു​മേ​ഷി​ന്‍റെ സ​ഹോ​ദ​രി​യു​ടെ മ​ക​ൾ​ക്ക് ചി​കി​ത്സ​യ്ക്കാ​യി പ​ണ​യ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. കൂ​ലി​വേ​ല ചെ​യ്യു​ന്ന സു​മേ​ഷ് അ​വി​വാ​ഹി​ത​നാ​ണ്. അ​മ്മ​യു​ടെ ജീ​വ​ൻ തി​രി​കെ വേ​ണ​മെ​ങ്കി​ൽ പ​ണം കൂ​ടി​യേ തീ​രൂ എ​ന്ന അ​വ​സ്ഥ വ​ന്ന​പ്പോ​ഴാ​ണ് സു​മേ​ഷ് വൃ​ക്ക വി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com