എന്തേ സിപിഎമ്മിന് ഈ അമിത് ഷാ ഭക്തി?നെഞ്ച് വിരിച്ചു പ്രതിഷേധിച്ച സഖാകളെയാരെയും ഇന്ന് കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ നാലയലത്തു കണ്ടില്ല; ചോദ്യവുമായി ശബരിനാഥന്‍ എംഎല്‍എ

എന്തേ സിപിഎമ്മിന് ഈ അമിത് ഷാ ഭക്തി?;നെഞ്ച് വിരിച്ചു പ്രതിഷേധിച്ച സഖാകളെയാരെയും ഇന്ന് കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ നാലയലത്തു കണ്ടില്ല; ചോദ്യവുമായി ശബരിനാഥന്‍ എംഎല്‍എ
എന്തേ സിപിഎമ്മിന് ഈ അമിത് ഷാ ഭക്തി?നെഞ്ച് വിരിച്ചു പ്രതിഷേധിച്ച സഖാകളെയാരെയും ഇന്ന് കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ നാലയലത്തു കണ്ടില്ല; ചോദ്യവുമായി ശബരിനാഥന്‍ എംഎല്‍എ

തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ കേരള സന്ദര്‍ശനം കേരള രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്കും തുടക്കമിട്ടിരിക്കുകയാണ്. കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യയാത്രക്കാരനായി  അമിതഷാ വിമാനമിറങ്ങിയതോടെ അങ്കം ജയിച്ച സന്തോഷത്തിലാണ് ബിജെപിക്കാര്‍. ഇതിനിടയിലാണ് ശബരീനാഥന്‍ എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റും വൈറലാകുന്നത്. 

'ഇടതുപക്ഷത്തിന് ഏറ്റവും സ്വാധീനമുള്ള കണ്ണൂരിലെ പുതിയ അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ ആദ്യ യാത്രക്കാരന്‍ എംപിയായ ബിജെപി അധ്യക്ഷന്‍ ശ്രീ അമിത് ഷായാണ്. 2016ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കണ്ണൂരില്‍ ഒരു വിമാനത്തിന്റെ പരീക്ഷണ പറത്തല്‍ നടത്തിയപ്പോള്‍ നെഞ്ച് വിരിച്ചു പ്രതിഷേധിച്ച സഖാകളെയാരെയും ഇന്ന് കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ നാലയലത്തു കണ്ടില്ല. എന്തേ സിപിഎമ്മിന് ഈ അമിത് ഷാ ഭക്തി?' ശബരീനാഥന്‍ കുറിച്ചു. 

ഡിസംബര്‍ 9നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യാനിരിക്കെ സിപിഎമ്മിനെ രാഷ്ട്രീയമായി വെട്ടിലാക്കിയാണ് അമിത് ഷാ കണ്ണൂരില്‍ വന്നിറങ്ങിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള മുന്‍ അധ്യക്ഷന്‍മാരായ സികെ പദ്മനാഭന്‍ പി.കെ കൃഷ്ണദാസ് ഒ രാജഗോപാല്‍ എംഎല്‍എ ദേശീയ സെക്രട്ടറി എച്ച് രാജ  തുടങ്ങി  നേതാക്കള്‍ അദേഹത്തെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ എത്തിയിരുന്നു. പുറത്തു കാത്തുനിന്ന  പ്രവര്‍ത്തകരുടെ വലിയനിരയെ അടുത്തെത്തി അഭിസംബോധന ചെയ്താണ് അമിത് ഷാ കണ്ണൂരിലേക്ക് പോയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com