ഗുരുവായൂരില്‍ ഉദയാസ്തമന പൂജയുടെ നിരക്ക് കുറയ്ക്കുന്നു; അടുത്ത വര്‍ഷം മുതല്‍ ഇനി ഒരു ലക്ഷം; ദിവസം അഞ്ച് വഴിപാട്

ഗുരുവായൂരില്‍ ഉദയാസ്തമന പൂജയുടെ നിരക്ക് കുറയ്ക്കുന്നു - അടുത്ത വര്‍ഷം മുതല്‍ ഇനി ഒരു ലക്ഷം - ദിവസം അഞ്ച് വഴിപാട്
ഗുരുവായൂരില്‍ ഉദയാസ്തമന പൂജയുടെ നിരക്ക് കുറയ്ക്കുന്നു; അടുത്ത വര്‍ഷം മുതല്‍ ഇനി ഒരു ലക്ഷം; ദിവസം അഞ്ച് വഴിപാട്

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഏറ്റവും പ്രധാന വഴിപാടായ ഉദയാസ്തമന പൂജയില്‍ ഒരു ദിവസം അഞ്ച് വഴിപാടുകാരെ പങ്കെടുപ്പിക്കും. 2019 ജനുവരിയില്‍ ഇത് നിലവില്‍ വരും. ഇതുവരെ ഒരാളുടെത് മാത്രമായിരുന്നു ഒരു ദിവസത്തെ ഉദയാസ്തമന പൂജ. ഉദയാസ്തമന പൂജയുടെ നിരക്ക് 1.50 ലക്ഷം രൂപയില്‍ നിന്ന് ഒരു ലക്ഷമായി കുറയ്ക്കാനും തീരുമാനിച്ചു.

ഉദയാസ്തമന പൂജയുടെ ബുക്കിംഗ് 2050 വരെ പൂര്‍ത്തിയായതോടെ ബുക്കിംഗ് അവസാനിപ്പിക്കുകയായിരുന്നു. വര്‍ഷത്തില്‍ 130 പൂജകള്‍ നടന്നിരുന്നത് പിന്നീട് 50 ആക്കി കുറച്ചു. ഇതോടെ ബുക്ക് ചെയ്തവര്‍ക്ക് പൂജ നടത്താന്‍ 2070 വരെ കാത്തിരിക്കണമെന്ന സ്ഥിതിയായി.

അഷ്ടമംഗലപ്രശ്‌നത്തില്‍ ഒരു ദിവസത്തെ ഉദയാസ്തമന പൂജയില്‍ 5 പേരെ പങ്കെടുപ്പിക്കാമെന്ന് വിധിയുണ്ടായതിനെ തുടര്‍ന്നാണ് തന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുത്തതെന്ന് ചെയര്‍മാന്‍ കെബി മോഹന്‍ദാസ് പറഞ്ഞു. പൂജ നടത്താന്‍ ഏതെങ്കിലും സാഹചര്യത്തില്‍ കഴിയാതെ വരുന്നവര്‍ക്ക് ബുക്കിംഗ് തുക തിരികെ നല്‍കും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com