ചരിത്രം കുറിച്ച് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്; 198 ശാന്തിമാരുടെ റാങ്ക് ലിസ്റ്റില്‍ 142 അബ്രാഹ്മണര്‍

ചരിത്രം കുറിച്ച് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്; 198 ശാന്തിമാരുടെ റാങ്ക് ലിസ്റ്റില്‍ 142 അബ്രാഹ്മണര്‍

 കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലേക്ക് ശാന്തി നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 198 പേരുള്ള റാങ്ക് ലിസ്റ്റില്‍ 142 പേരും അബ്രാഹ്മണ വിഭാഗങ്ങളില്‍പ്പെട്ടവരാണ്.

കൊച്ചി:  കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലേക്ക് ശാന്തി നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 198 പേരുള്ള റാങ്ക് ലിസ്റ്റില്‍ 142 പേരും അബ്രാഹ്മണ വിഭാഗങ്ങളില്‍പ്പെട്ടവരാണ്. ഈഴവ, പുലയ , ധീവര വിഭാഗങ്ങളില്‍ നിന്ന് ഇത്രയധികം ശാന്തിമാരെ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലേക്ക് തിരഞ്ഞെടുക്കുന്നത് ഇതാദ്യമായാണ്.

മുന്നാക്ക വിഭാഗത്തില്‍പ്പെട്ട 56 പേരെ മാത്രം ഉള്‍പ്പെടുത്തിയ ബോര്‍ഡ് നടപടിക്കെതിരെ യോഗക്ഷേമ സഭയും എന്‍എസ്എസ്സും രംഗത്തെത്തിയിട്ടുണ്ട്. പിന്നാക്ക സമുദായക്കാരെയും ദളിതരെയും ക്ഷേത്രത്തിലെ കഴകം ഉള്‍പ്പടെയുള്ള അകംജോലികളില്‍ നിയമിക്കുന്നതിനോട് വിയോജിപ്പുണ്ടെന്നും ഇവര്‍ നേരത്തേ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇത് മറികടന്നാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ആറ് ദളിതര്‍ അടക്കം 36 അബ്രാഹ്മണ ശാന്തിമാരെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. പിഎസ് സി മാതൃകയിലുള്ള എഴുത്തുപരീക്ഷയ്ക്കും അഭിമുഖത്തിനും ശേഷമായിരുന്നു നിയമനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com