ബസ് ചാർജ് വർധനയ്ക്ക് സാധ്യത ; പരിശോധിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന് നിർദേശം, ഇന്ന് ബസുടമകളുമായി ചർച്ച

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 27th October 2018 10:40 AM  |  

Last Updated: 27th October 2018 10:40 AM  |   A+A-   |  

തൃ​ശൂ​ർ: യാത്രാ നിരക്ക്  വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ബ​സു​ട​മ​ക​ളു​ടെ ആ​വ​ശ്യം സർക്കാർ പരി​ഗണിക്കുന്നതായി റിപ്പോർട്ട്. ഇതു സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ജ​സ്​​റ്റി​സ് രാ​മ​ച​ന്ദ്ര​ൻ ക​മീ​ഷ​ന് സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി. കുതിച്ചുയരുന്ന ഇന്ധന വില അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ ബ​സു​ട​മ​ക​ൾ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച സാഹചര്യത്തിലാണ് സർക്കാർ നടപടി. 

ഒ​ക്​​ടോ​ബ​ർ 11ന് ​ബ​സു​ട​മ​ക​ൾ മു​ഖ്യ​മ​ന്ത്രി​ക്ക് അ​ട​ക്കം നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​തെ പി​ടി​ച്ചു നി​ൽ​ക്കാ​നാ​വി​ല്ലെ​ന്ന്​ കെ.​എ​സ്.​ആ​ർ.​ടി.​സി എം.​ഡി​യും വ്യ​ക്​​ത​മാ​ക്കി​യി​രുന്നു. തുടർന്ന് ക​ഴി​ഞ്ഞ ദി​വ​സം ഗ​താ​ഗ​ത മ​ന്ത്രി എ കെ ശശീന്ദ്രൻ, ടോ​മി​ൻ ത​ച്ച​ങ്ക​രി​യും ട്രാ​ൻ​സ്പോ​ർ​ട്ട് ക​മീ​ഷ​ണ​റു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക്ക് ശേ​ഷ​മാ​ണ് നി​ര​ക്ക് വ​ർ​ധ​ന​വ് പ​ഠി​ക്കാ​ൻ ജ​സ്​​റ്റി​സ് രാ​മ​ച​ന്ദ്ര​ൻ ക​മീ​ഷ​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ട​ത്. 

ഇന്ന് തൃ​ശൂ​രി​ലെ​ത്തു​ന്ന ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ ബ​സു​ട​മ​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തുന്നുണ്ട്. രാ​മ​നി​ല​യ​ത്തി​ൽ ഉ​ച്ച​ക്ക് ര​ണ്ടി​നാ​ണ് ച​ർ​ച്ച. ഇ​ക്കാ​ര്യം ബ​സു​ട​മ​ക​ളെ​യും മ​ന്ത്രി​യു​ടെ ഓ​ഫി​സ് അ​റി​യി​ച്ചു. യോ​ഗത്തിൽ കമ്മീഷനോട് നിർദേശ നൽകിയ കാര്യം മന്ത്രി വ്യക്തമാക്കും. മി​നി​മം ചാ​ർ​ജ്​ 10 രൂ​പ​യാ​ക്കുക, വി​ദ്യാ​ർ​ഥി​ക​ളു​ടെ നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ക എ​ന്നി​വ​യാ​ണ് ബ​സു​ട​മ​ക​ളു​ടെ ആ​വ​ശ്യം. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ബ​സ്​ ചാ​ർ​ജ്​ വ​ർ​ധി​പ്പി​ച്ചി​രു​ന്നു. 

ര​ണ്ട​ര വ​ർ​ഷ​ത്തി​നി​ട​യി​ൽ ഇ​ന്ധ​ന വി​ല​യി​ലും മ​റ്റ്​​ ചെ​ല​വു​ക​ളി​യും ഭീ​മ​മാ​യ വ​ർ​ധ​ന ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​ര​ക്ക് വ​ർ​ധ​ന​വ​ല്ലാ​തെ മ​റ്റ് പ​രി​ഹാ​ര​മി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ബ​സു​ട​മ​ക​ൾ. കെ.​എ​സ്.​ആ​ർ.​ടി.​സി​യും വ​ൻ പ്ര​തി​സ​ന്ധി​യി​ലാ​ണ്​. ഇ​തെ​ല്ലാം പ​രി​ഗ​ണി​ച്ചാ​ണ്​ നി​ര​ക്ക് വ​ർ​ധ​ന​വ് പ​രി​ശോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്ന​ത്.