ശബരിമലയില്‍ പോകുന്ന സ്ത്രീകള്‍ക്ക് സൗകര്യമൊരുക്കി ഗുരുവായൂര്‍ ദേവസ്വം: ഇത്തവണ സ്ത്രീകള്‍ക്കും വിരിവെക്കാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th October 2018 07:07 AM  |  

Last Updated: 27th October 2018 07:07 AM  |   A+A-   |  

 

ഗുരുവായൂര്‍: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സ്ത്രീകള്‍ക്കനുകൂലമായ നിലപാടെടുത്ത് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലക്ക് മാലയിട്ട് പോകുന്ന യുവതികള്‍ക്ക് ഗുരുവായൂരില്‍ വിരിവെക്കാന്‍ സൗകര്യമൊരുക്കുമെന്ന് ദേവസ്വം അറിയിച്ചു. 

എല്ലാവര്‍ഷവും ക്ഷേത്രനടയില്‍ അയ്യപ്പഭക്തര്‍ക്ക് വിരിവെക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കാറുള്ളത്. ഇത്തവണ അത് തുടരുകയും സ്ത്രീകള്‍ക്കും അവസരമൊരുക്കുമെന്നും ചെയര്‍മാന്‍ കെബി മോഹന്‍ദാസ് അറിയിച്ചു.