സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമണം: മുന്‍ സുരക്ഷാ ജീവനക്കാരന്‍ കസ്റ്റഡിയില്‍

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവത്തില്‍ അന്വേഷണ സംഘം ഒരാളെ ചോദ്യം ചെയ്യുന്നു
സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമണം: മുന്‍ സുരക്ഷാ ജീവനക്കാരന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവത്തില്‍ അന്വേഷണ സംഘം ഒരാളെ ചോദ്യം ചെയ്യുന്നു. ആശ്രമത്തിലെ മുന്‍ സുരക്ഷാ ജീവനക്കാരനെയാണ് ചോദ്യം ചെയ്യുന്നു. വലിയവിള സ്വദേശി മോഹനനെയാണ് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് ഇയാള്‍ ആശ്രമത്തിലെ ജോലി ഉപേക്ഷിച്ചത്. സന്ദീപാനന്ദഗിരിയുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഇയാള്‍ ജോലി ഉപേക്ഷിച്ചത്. 

സന്ദീപാനന്ദഗിരിയുടെ തിരുവനന്തരപുരത്തെ കുണ്ടമണ്‍ കടവിലെ ആശ്രമത്തിന് നേരെയാണ് ആക്രമണം നടന്നത്. പുലര്‍ച്ചയെത്തിയ അക്രമികള്‍ രണ്ട് കാറുകള്‍ തീയിട്ട് നശിപ്പിച്ചു. അക്രമികള്‍ ആശ്രമത്തിന് മുന്നില്‍ റീത്ത് വെച്ചിട്ടുണ്ട്. കാറുകള്‍ പൂര്‍ണമായും കത്തി നശിച്ചു. തീ ഉയരുന്നത് കണ്ട് സന്ദീപാനന്ദഗിരി ഓടിയെത്തുകയായിരുന്നു. തുടര്‍ന്ന് പൊലിസിനെ അറിയിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. രണ്ട് വാഹനത്തിലെത്തിയ സംഘമാണ് തീയിട്ടെതെന്നാണ് കരുതുന്നത്.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സന്ദീപാനന്ദ ഗിരി സ്വീകരിച്ച നിലപാടിനെതിരെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അക്രമത്തിന് പിന്നില്‍ സംഘ് പരിവാര്‍ പ്രവര്‍ത്തകരാണെന്നാണ് ആരോപണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com