സ്വതന്ത്രചിന്തക്കും അഭിപ്രായപ്രകടനത്തിനും നേരെ നടന്ന നാണംകെട്ട കയ്യേറ്റം: സന്ദീപാനനന്ദഗിരിക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധവുമായി എഴുത്തുകാരും സാസ്‌കാരിക പ്രവര്‍ത്തകരും

സ്വതന്ത്രചിന്തക്കും അഭിപ്രായപ്രകടനത്തിനും നേരെ നടന്ന നാണംകെട്ട കയ്യേറ്റം: സന്ദീപാനനന്ദഗിരിക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധവുമായി എഴുത്തുകാരും സാസ്‌കാരിക പ്രവര്‍ത്തകരും

സ്വാമി സന്ദീപാന്ദഗിരിയുടെ ആശ്രമത്തിന് നേരെ നടന്ന ആക്രമത്തില്‍ പ്രതിഷേധിച്ചുകൊണ്ട് എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും സംയുക്ത പ്രസ്താവനയിറക്കി


സ്വാമി സന്ദീപാന്ദഗിരിയുടെ ആശ്രമത്തിന് നേരെ നടന്ന ആക്രമത്തില്‍ പ്രതിഷേധിച്ചുകൊണ്ട് എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും സംയുക്ത പ്രസ്താവനയിറക്കി. ഹിന്ദുസന്യാസിയും ഭഗവത്ഗീതാ പ്രഭാഷകനുമായ സന്ദീപാനന്ദഗിരിക്കു നേരെയുണ്ടായ അക്രമത്തില്‍ ഞങ്ങള്‍ ശക്തമായി പ്രതിഷേധിക്കുന്നു. സ്വതന്ത്രചിന്തക്കും നിര്‍ഭയമായ അഭിപ്രായപ്രകടനത്തിനും നേരെ നടന്ന നാണംകെട്ട കയ്യേറ്റമാണിത്. സമീപകാലത്തായി ഇന്ത്യയില്‍ പലയിടങ്ങളിലും എഴുത്തുകാര്‍ക്ക് നേരെ മതതീവ്രവാദികള്‍ നടത്തിയ അക്രമത്തിന്റെ തുടര്‍ച്ചയായിട്ടു വേണം ഇതിനെ കരുതാന്‍- പ്രസ്താവനയില്‍ പറയുന്നു. 

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സന്ദീപാനന്ദഗിരി അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ സംയമനത്തിന്റെ ഭാഷയില്‍ പ്രകടിപ്പിക്കുന്നുണ്ട്. അതെല്ലാം രാജ്യത്തെ പൗരനെന്ന നിലയിലും ധര്‍മ്മശാസ്ത്ര പണ്ഡിതന്‍ എന്ന നിലയിലും അദ്ദേഹത്തിന്റെ അവകാശമാണ്.

വിയോജിപ്പുള്ളവര്‍ക്ക് ആശയംകൊണ്ട് മറുപടി പറയാവുന്നതാണ്. അതിനു നിവൃത്തിയില്ലാത്തവരാണ് അക്രമത്തിന്റെ പാത സ്വീകരിക്കുന്നത്. ആയുധം മാത്രം കൈമുതലായവരുടെ അഴിഞ്ഞാട്ടത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ മുന്നില്‍ വരണമെന്ന് മുഴുവന്‍ മലയാളികളോടും ഞങ്ങള്‍ അപേക്ഷിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. 

സച്ചിദാനന്ദന്‍, എം.മുകുന്ദന്‍,സക്കറിയ, ഷാജി എന്‍.കരുണ്‍, കമല്‍,യു.എ ഖാദര്‍, കെ.ഇ.എന്‍, സുനില്‍ പി ഇളയിടം തുടങ്ങി 98 സാഹിത്യ,സാസ്‌കാരിക പ്രവര്‍ത്തകരാണ് സംസുയക്ത പ്രസ്താവനയിറക്കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com