ഇഎംഎസ് അധികാരത്തിലെത്തിയത് ശബരിമലയുടെ പേരില്‍; പിണറായി വിജയന്‍ ടിപ്പുസുല്‍ത്താനെന്ന് കെ സുരേന്ദ്രന്‍ ( വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th October 2018 09:03 PM  |  

Last Updated: 28th October 2018 09:03 PM  |   A+A-   |  

 

കാസര്‍ഗോഡ്: ആധുനിക ടിപ്പു സുല്‍ത്താന്‍ പിണറായി വിജയന്‍ ശബരിമല ക്ഷേത്രം തകര്‍ക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഈ നാട്ടിലെ ഹിന്ദു സമൂഹം സര്‍വ്വശക്തിയും ഉപയോഗിച്ച് പിണറായി വിജയനെ അടിച്ച് നിലം പരിശക്കാന്‍ തയ്യാറായി നില്‍ക്കുന്ന സന്ദര്‍ഭമാണിത്.പിണറായിയും ടിപ്പു സുല്‍തത്താനുമൊന്നാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലെന്നും രണ്ട് കൂട്ടരുടെയും ലക്ഷ്യം ഹിന്ദു സമൂഹത്തെ തകര്‍ക്കുക എന്നതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ടിപ്പു സുല്‍ത്താനെ പേടിച്ചിട്ടില്ലാത്ത ഹിന്ദുക്കള്‍ ഈ പിണറായി വിജയനെ പേടിക്കണമെന്ന് വിചാരിച്ചാല്‍ അത് വിഡ്ഢിത്തമാണ്. അതുകൊണ്ടാണ് അമിത് ഷാ പറഞ്ഞത് തെമ്മാടിത്തം കാണിച്ചാല്‍ വലിച്ചുതാഴെയിടുമെന്ന്. എന്നാല്‍ ഞാന്‍ പറയുന്നത ശബരിമല ക്ഷേത്രം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ വലിച്ച് താഴെയെറിയുക മാത്രമല്ല പിണറായി വിജയനെ റോഡിലിറങ്ങി നടക്കാന്‍ അനുവദിക്കില്ല കേരളത്തിലെ ചെറുപ്പക്കാരെന്നാണ്. 

സുപ്രീം കോടതി റിവ്യു പെറ്റീഷന്‍ പരിഗണിക്കുന്നതിനാ മുന്‍പായി യുവതികളെ മലയില്‍ പ്രവേശിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.ഇതിനായി കണ്ണൂരില്‍ നിന്ന് ആയിരം ക്രിമിനലുകളെ ആയുധങ്ങളുമായി മലകളില്‍ എത്തിക്കുമെന്ന് പറയുന്നു.ചിലരെ സാരിയുടുപ്പിച്ച് പരിശീലനം നല്‍കി കൊണ്ടുപോകുമെന്ന് പറയുന്നു, ശബരിമലയില്‍ താത്കാലിക ജീവനക്കാരായി നിയമിക്കുമെന്ന് പറയുന്നു. പൊലീസില്‍ ഇതിനായി താത്കാലികമായി സഖാക്കളായ നിയമിക്കുന്നു പറയുന്നു. എന്ത് വില കൊടുത്തു യുവതികളെ പ്രവേശിക്കാന്‍ അനുവദിക്കില്ല സുരേന്ദ്രന്‍ പറഞ്ഞു. 

സര്‍ക്കാര്‍ നടപടിയെ കേരളത്തിലെ ഹൈന്ദവസമൂഹം ഇതിനെ നിരായുധരായി ചെറുത്തുതോല്‍പ്പിക്കും. അന്നേദിവസം ഹൈന്ദവര്‍ ഇരുമുടിക്കെട്ടുമായി വന്ന് സന്നിധാനത്ത് ഇരിക്കും. കഴുത്തിന്റെ മുകളില്‍ നിന്ന് തലയങ്ങ് ഛേദിച്ചാലും പിണറായിവിജയന്റെ ലക്ഷ്യം നടക്കാന്‍ പോകുന്നില്ല. ബിജെപിയുടെ നേതൃത്വം സന്നിധാനത്ത് ഉണ്ടാകും. കേരളത്തില്‍ അദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍  ശബരിമലയുടെ പേരിലാണ് അധികാരത്തില്‍ എത്തിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു.