ഉത്തരേന്ത്യയിൽ ഇരിക്കുമ്പോൾ ഒന്നുപറയും കേരളത്തിലെത്തി വേറൊന്നു പറയും; അമിത് ഷായ്ക്ക് എതിരെ വിഎസ്

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 28th October 2018 03:04 PM  |  

Last Updated: 28th October 2018 03:04 PM  |   A+A-   |  

 

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കു മറുപടിയുമായി ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. അമിത്ഷാ കേരളത്തിന്‍റെ മനസറിയാതെ വർഗീയ വാചക കസർത്ത് നടത്തി കൈയടി നേടാൻ നോക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

 ശബരിമലയിൽ സ്ത്രീകൾ കയറണമെന്ന് ഉത്തരേന്ത്യയിൽ ഇരിക്കുമ്പോൾ ഒരു നിലപാട് എടുക്കുകയും പിന്നീട് കേരളത്തിൽ എത്തി സമരം ചെയ്യണമെന്ന് പറയുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്നും വി.എസ് കൂട്ടിച്ചേർത്തു