എമര്‍ജന്‍സി ലാമ്പില്‍ ഒളിപ്പിച്ചത് 45 ലക്ഷം രൂപയുടെ സ്വര്‍ണം; താമരശ്ശേരി സ്വദേശി അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th October 2018 09:04 PM  |  

Last Updated: 28th October 2018 09:04 PM  |   A+A-   |  


 കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച താമരശ്ശേരി സ്വദേശിയെ കസ്റ്റംസ് പിടികൂടി. 45 ലക്ഷത്തോളം രൂപ വില വരുന്ന 1.4 കിലോഗ്രാം സ്വര്‍ണമാണ് സമീര്‍ കുന്നുമ്മല്‍ കടത്താന്‍ ശ്രമിച്ചത്. എമര്‍ജന്‍സി ലാമ്പിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണക്കട്ടികള്‍ കണ്ടെടുത്തത്.

 മൂന്ന് എമര്‍ജന്‍സി ലാമ്പുകളിലായി 12 സ്വര്‍ണക്കട്ടികള്‍ കണ്ടെത്തിയതായി എയര്‍ കസ്റ്റംസ് അറിയിച്ചു. ബാഗേജില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് മസ്‌കറ്റില്‍ നിന്നും ഒമാന്‍ എയര്‍വേസില്‍ നാട്ടിലെത്തിയ സമീറിനെ കസ്റ്റംസ് പരിശോധിച്ചത്. സമീറിനെ ഉപാധികളോടെ ജാമ്യത്തില്‍ വിട്ടിട്ടുണ്ട്.