കോണ്‍ഗ്രസ്സിന് ഞങ്ങളോടൊപ്പം നില്‍ക്കാം; ഇതാണ് അണികള്‍ ആഗ്രഹിക്കുന്നതെന്ന് കെ സുരേന്ദ്രന്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 28th October 2018 05:37 AM  |  

Last Updated: 28th October 2018 05:37 AM  |   A+A-   |  

 

കോഴിക്കോട്: ശബരിമല സത്രീപ്രവേശനത്തിനെതിരായ സമരത്തില്‍ കോണ്‍ഗ്രസിനെ സ്വാഗതം ചെയ്ത് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഈ സമരത്തില്‍ കോണ്‍ഗ്രസിന് ഞങ്ങളോടൊപ്പം നില്‍ക്കാം. ഇതാണ് കോണ്‍ഗ്രസ് അണികള്‍ ആഗ്രഹിക്കുന്നത്. അണികളുടെ വികാരം മനസ്സിലാക്കിയില്ലെങ്കില്‍ ചവറ്റുകൊട്ടയിലായിരിക്കും കോണ്‍ഗ്രസ്സിന്റെ സ്ഥാനമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സര്‍ക്കാരിനൊപ്പം നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ അങ്ങനെയാകാം. അതിനിടയിലുള്ള അഴകൊഴമ്പന്‍ നിലപാടിന് പ്രസക്തിയില്ല. ശബരിമല വിഷയത്തില്‍ ബി. ജെ. പി കേന്ദ്രനേതൃത്വത്തിന്റെ നിലപാട് വ്യക്തവും ശക്തവുമായ നിലയില്‍ ശ്രീ അമിത് ഷാ കണ്ണൂരിലും ശിവഗിരിയിലും പറഞ്ഞിരിക്കുന്നു. പ്രതിപക്ഷനേതാവ് ചെന്നിത്തലക്കും കെ. മുരളീധരനും കാര്യങ്ങള്‍ മനസ്സിലായിക്കാണുമെന്ന് കരുതുന്നു. കോണ്‍ഗ്രസ്സിന്റെ അണികള്‍ക്കും. നടക്കുന്നത് ഒരു നേര്‍ക്കുനേര്‍ പോരാട്ടമാണെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

പോസ്റ്റിന്റെ പൂര്‍ണരൂപം

ശബരിമല വിഷയത്തില്‍ ബി. ജെ. പി കേന്ദ്രനേതൃത്വത്തിന്റെ നിലപാട് വ്യക്തവും ശക്തവുമായ നിലയില്‍ ശ്രീ അമിത് ഷാ കണ്ണൂരിലും ശിവഗിരിയിലും പറഞ്ഞിരിക്കുന്നു. പ്രതിപക്ഷനേതാവ് ചെന്നിത്തലക്കും കെ. മുരളീധരനും കാര്യങ്ങള്‍ മനസ്സിലായിക്കാണുമെന്ന് കരുതുന്നു. കോണ്‍ഗ്രസ്സിന്റെ അണികള്‍ക്കും. നടക്കുന്നത് ഒരു നേര്‍ക്കുനേര്‍ പോരാട്ടമാണ്. ഒന്നുകില്‍ കോണ്‍ഗ്രസ്സിന് ഞങ്ങളോടൊപ്പം നില്‍ക്കാം. അല്ലെങ്കില്‍ സര്‍ക്കാരിനൊപ്പം. അതിനിടയിലുള്ള ഒരു അഴകൊഴമ്പന്‍ നിലപാടിന് ഇനി പ്രസക്തിയില്ല. ആദ്യത്തേത് തെരഞ്ഞെടുക്കാനാണ് അണികള്‍ ആഗ്രഹിക്കുന്നത്. അണികളുടെ വികാരം മനസ്സിലാക്കിയില്ലെങ്കില്‍ ചവറ്റുകൊട്ടയിലായിരിക്കും കോണ്‍ഗ്രസ്സിന്റെ സ്ഥാനം