'വിശ്വാസമാണ് എല്ലാമെന്ന് പറയുന്നവര്‍ ബാബറി മസ്ജിദ് പൊളിച്ചത് ന്യായീകരിക്കുമോ'? എഴുത്തുകാര്‍ നിശബ്ദത വെടിയണമെന്ന് കോടിയേരി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th October 2018 07:43 PM  |  

Last Updated: 28th October 2018 07:43 PM  |   A+A-   |  

kodiyeri

 

കോഴിക്കോട്: എഴുത്തുകാര്‍ നിശബ്ദരായിരിക്കേണ്ട കാലമല്ലിതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദൈവത്തിന്റെ പേരില്‍ ഒരു വിഭാഗം കലാപത്തിന് ശ്രമിക്കുകയാണ്. വര്‍ഗ്ഗീയതയ്ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ എഴുത്തുകാര്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

വിശ്വാസമാണ് എല്ലാമെന്ന് പറയുന്നവര്‍ ബാബറി മസ്ജിദ് പൊളിച്ചത് ന്യായീകരിക്കുമോ? അക്രമം ന്യായീകരിക്കുന്നതിന് നാമജപം മറയാക്കുകയാണ് സംഘപരിവാര്‍ ചെയ്യുന്നത്.

സ്വാമി ശരണം എന്ന് വിളിച്ചാണ് അക്രമികള്‍ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ചത്. പിന്തിരിപ്പന്‍ ശക്തികള്‍ അന്ധകാരം തിരിച്ച് കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞു.  ഇത്തരമൊരു കാലഘട്ടത്തില്‍ എഴുത്തുകാരുടെ നിലപാടുകള്‍ക്ക്, അവര്‍ നിലകൊള്ളുന്ന ചേരികള്‍ക്ക് പ്രസക്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.