ആചാരങ്ങളുടെ കാര്യത്തില്‍ രാഹുല്‍ ഈശ്വറിന് ശബരിമലയുമായോ തന്ത്രികുടുംബവുമായോ ബന്ധമില്ല; പറയുന്നത് തങ്ങളുടെ നിലപാടല്ലെന്ന് താഴമണ്‍ കുടുംബം

ശബരിമല വിഷയത്തില്‍ കലാപാഹ്വാനം നടത്തി അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ തള്ളി തന്ത്രികുടുബം.
ആചാരങ്ങളുടെ കാര്യത്തില്‍ രാഹുല്‍ ഈശ്വറിന് ശബരിമലയുമായോ തന്ത്രികുടുംബവുമായോ ബന്ധമില്ല; പറയുന്നത് തങ്ങളുടെ നിലപാടല്ലെന്ന് താഴമണ്‍ കുടുംബം

ബരിമല വിഷയത്തില്‍ കലാപാഹ്വാനം നടത്തി അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ തള്ളി തന്ത്രികുടുബം. രാഹുല്‍ ഈശ്വറിന്റെതായി വരുന്ന വാര്‍ത്തകളും സമീപനങ്ങളും തങ്ങളുടെ നിലപാടല്ലെന്ന് താഴമണ്‍ കുടുംബം വ്യക്തമാക്കി. ആചാര അനുഷ്ടാനങ്ങളുടെ കാര്യങ്ങളില്‍ രാഹുല്‍ ഈശ്വറിന് ശബരിമലയുമായോ തന്ത്രികുടുംബവുമായോ ഒരു ബന്ധവുമില്ലെന്നും തന്ത്രികുടുംബം വ്യക്തമാക്കി. 

രക്തം ചിന്തിപ്പോലും ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് തടയാന്‍ ഒരു പ്ലാന്‍ ബി ഉണ്ടായിരുന്നു എന്ന വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് രാഹുലിന് എതിരെ കലാപാഹ്വാനത്തിന് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തിരുവനന്തപുരത്തുവച്ച് അറസ്റ്റ് ചെയ്ത രാഹുലിനെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com