തേജസ്‌ പത്രം പൂട്ടിക്കെട്ടിയത് ലീഗിന്റെ വിജയം;  അമിത് ഷാ സിപിഎമ്മിന്റെ തലക്കു മീതെ ഇടിമിന്നല്‍ പോലെ വന്നിറങ്ങിയെന്ന് കെഎം ഷാജി

തേജസ്‌  പൂട്ടിക്കെട്ടിയത് ലീഗിന്റെ വിജയം -  അമിത് ഷാ സിപിഎമ്മിന്റെ തലക്കു മീതെ ഇടിമിന്നല്‍ പോലെ വന്നിറങ്ങിയെന്ന് കെഎം ഷാജി
തേജസ്‌ പത്രം പൂട്ടിക്കെട്ടിയത് ലീഗിന്റെ വിജയം;  അമിത് ഷാ സിപിഎമ്മിന്റെ തലക്കു മീതെ ഇടിമിന്നല്‍ പോലെ വന്നിറങ്ങിയെന്ന് കെഎം ഷാജി

കണ്ണൂര്‍: എസ്ഡിപിഐയെയും സിപിഎമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി എംഎല്‍എ. തേജസ് പത്രം പൂട്ടിയത് എന്‍ഡിഎഫിനെതിരെ നാം നടത്തിയ ആശയപരമായ ജനാധിപത്യ പോരാട്ടത്തിന്റെ വിജയമാണെന്ന് ഷാജി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. തേജസ്‌ പത്രം പൂട്ടിക്കെട്ടി അതിന്റെ മാനേജ്‌മെന്റ് അതോറിറ്റിയായ എസ്ഡിപിഐക്കാര്‍ കോഴിക്കോട് വിടുകയാണ്. സമരത്തിന്റെ ഏറ്റവും പുതിയ റിസള്‍ട്ടാണിതെന്നും ഷാജി പറയുന്നു.

അമിത് ഷാ കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യയാത്രക്കാരനായ വാര്‍ത്ത പരാമര്‍ശിച്ചാണ് സിപിഎമ്മിനുള്ള കൊട്ട്. ആദ്യ ആകാശ യാത്രയിലൂടെ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യാന്‍ കിനാവ് കണ്ടിരുന്ന കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍, സിപിഎമ്മിന്റെ തലക്കു മീതെ ഇടിമിന്നല്‍ പോലെ വന്നിറങ്ങി, നഗരമധ്യത്തിലെ ബി ജെ പിയുടെ ഓഫീസ്സ് ഉദ്ഘാടനം ചെയ്യാന്‍ വരുന്ന അമിത് ഷാ. കൊന്നും കൊലവിളിച്ചും വ്യാജ രക്തസാക്ഷികള്‍ക്ക് ജന്മം നല്‍കാന്‍ പരസ്പരം അവിശുദ്ധ സന്ധിയിലേര്‍പ്പെട്ടും ജനാധിപത്യവിരുദ്ധമായി സിപിഎം, ആര്‍എസ്എസ്സിനെ പ്രതിരോധിച്ചതിന്റെ ഫലമാണിത്. അതിന്റെ ഒടുവിലത്തെ റിസള്‍ട്ട്- ഷാജി ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം

സീന്‍: 1
തേജസ്സ് പത്രം പൂട്ടിക്കെട്ടി അതിന്റെ മാനേജ്‌മെന്റ് അതോറിറ്റിയായ എസ് ഡി പി ക്കാര്‍ കോഴിക്കോട് വിടുകയാണ്.
സീന്‍:2
ആദ്യ ആകാശ യാത്രയിലൂടെ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യാന്‍ കിനാവ് കണ്ടിരുന്ന കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍, സിപിഎമ്മിന്റെ തലക്കു മീതെ ഇടിമിന്നല്‍ പോലെ വന്നിറങ്ങി, നഗരമധ്യത്തിലെ ബി ജെ പിയുടെ ഓഫീസ്സ് ഉദ്ഘാടനം ചെയ്യാന്‍ വരുന്ന അമിത് ഷാ.

ആദ്യത്തേത്, എന്‍ ഡി എഫിനെതിരെ നാം നടത്തിയ ആശയപരമായ ജനാധിപത്യ പോരാട്ടത്തിന്റെ വിജയം. അതിന്റെ ഏറ്റവും പുതിയ റിസള്‍ട്ട്.

രണ്ടാമത്തേത്, കൊന്നും കൊലവിളിച്ചും വ്യാജ രക്തസാക്ഷികള്‍ക്ക് ജന്മം നല്‍കാന്‍ പരസ്പരം അവിശുദ്ധ സന്ധിയിലേര്‍പ്പെട്ടും ജനാധിപത്യവിരുദ്ധമായി സി പി എം ആര്‍ എസ് എസ്സിനെ പ്രതിരോധിച്ചതിന്റെ ഫലം. അതിന്റെ ഒടുവിലത്തെ റിസള്‍ട്ട്.

സൗത്താഫ്രിക്കയില്‍ ഗാന്ധിജിയുമായി ബന്ധപ്പെട്ട ഒരു ചൊല്ലുണ്ട്. 'നിങ്ങള്‍ ഞങ്ങള്‍ക്ക് ഒരു ബാരിസ്റ്ററെ തന്നു. ഞങ്ങള്‍ നിങ്ങള്‍ക്ക് ഒരു മഹാത്മാവിനെയും..എന്ന് പറഞ്ഞാല്‍ നല്‍കിയതിന്റെ മൂല്യമായിരിക്കും തിരിച്ചു കിട്ടുന്നതെന്ന് ചുരുക്കം ചുരുക കൊം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com