മരണസമയത്ത് നിനക്ക് യഥാര്‍ത്ഥ ഈശ്വരനെ കാണാനാവും; മാളികപ്പുറം മേല്‍ശാന്തിക്ക് ഭീഷണിക്കത്ത്

ശബരിമലയില്‍ പരികര്‍മ്മികള്‍ നടത്തിയ സമരത്തെയും തന്ത്രിയുടെ നിലപാടിനെയും പിന്തുണച്ച മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരിക്ക് ഭീഷണിക്കത്ത്
മരണസമയത്ത് നിനക്ക് യഥാര്‍ത്ഥ ഈശ്വരനെ കാണാനാവും; മാളികപ്പുറം മേല്‍ശാന്തിക്ക് ഭീഷണിക്കത്ത്

തിരുവനന്തപുരം: ശബരിമലയില്‍ പരികര്‍മ്മികള്‍ നടത്തിയ സമരത്തെയും തന്ത്രിയുടെ നിലപാടിനെയും പിന്തുണച്ച മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരിക്ക് ഭീഷണിക്കത്ത്. 

അശ്ലീല പദപ്രയോഗങ്ങള്‍ അടങ്ങിയതാണ് കത്ത്. മരണസമയത്ത് നിനക്ക് യഥാര്‍ത്ഥ ഈശ്വരനെ കാണാനാവും എന്ന ഭീഷണിയും കത്തിലുണ്ട്. കത്ത് സംബന്ധിച്ച് അനീഷ് നമ്പൂതിരി സന്നിധാനം പൊലീസില്‍ പരാതി നല്‍കി. വെള്ളിയാഴ്ചയാണ് ഊമക്കത്ത് അനീഷ് നമ്പൂതിരിക്ക് ലഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com