അങ്ങനെ പവനായി ശവമായി; സംഘപരിവാര്‍ വ്യാജ പ്രചാരണങ്ങളെ അടപടലം പൊളിച്ചു കയ്യില്‍ കൊടുത്ത് കേരള പൊലീസിന്റെ ട്രോള്‍ വീഡിയോ

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 29th October 2018 08:01 PM  |  

Last Updated: 29th October 2018 08:04 PM  |   A+A-   |  

 

സോഷ്യല്‍ മീഡിയയിലെ പ്രമുഖ ട്രോള്‍ ഗ്രൂപ്പുകളെല്ലാം കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് ടീമിന് മുന്നില്‍ നിഷ്പ്രഭരാവുകയാണ്‌! സാമൂഹ്യമാധ്യമങ്ങളിലെ സംഘപരിവാര്‍ വ്യാജ പ്രചാരണങ്ങളെ അടപടലം ട്രോളിയ കേരള പൊലീസിന്റെ പോസ്റ്റ് വൈറലായിരിക്കുകയാണ്. ശബരിമല പ്രക്ഷോഭത്തിനിടെ പൊലീസ് യൂണിഫോമില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെത്തിയെന്ന സംഘപരിവാറിന്റെ വ്യാജ പ്രചാരണം പൊളിച്ച് കയ്യില്‍ കൊടുത്തിരിക്കുയാണ് കേരള പൊലീസ്. 

 പെന്‍മസാല എന്ന സിനിമയിലെയും തെലുങ്ക് നടന്‍ സമ്പൂര്‍ണേഷ് ബാബുവിന്റെയും പൊലീസ് വേഷത്തിലുള്ള ചിത്രങ്ങളാണ് വ്യാജ സന്ദേശം പ്രചരിപ്പിക്കാന്‍ സംഘപരിവാര്‍ അനുകൂല ട്രോള്‍ പേജുകളും അക്കൗണ്ടുകളും ഉപയോഗിച്ചതെന്ന് കേരള പൊലീസ് ഈ ട്രോള്‍ വീഡിയോയിലൂടെ കാട്ടിത്തരുന്നു.