അമിത് ഷായ്ക്ക് വിമാനമിറങ്ങാന്‍ അനുമതി നല്‍കിയത് തങ്ങള്‍; വിശദീകരണവുമായി കിയാല്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 29th October 2018 08:24 PM  |  

Last Updated: 29th October 2018 08:24 PM  |   A+A-   |  

 

കണ്ണൂര്‍: ഉദ്ഘാടനം കഴിയാത്ത കണ്ണൂര്‍ വിമാനത്താവളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വിമാനത്തിന് ഇറങ്ങാന്‍ അനുമതി നല്‍കിയത് സര്‍ക്കാരല്ലെന്ന് കണ്ണൂര്‍ ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(കിയാല്‍). തങ്ങളാണ് അനുമതി നല്‍കിയതെന്നും വിമാനമിറക്കിയത് നിയമാനുസൃതമായിട്ടാണെന്നും കമ്പനി വ്യക്തമാക്കി. വിമാനത്താവളത്തില്‍ നോണ്‍ ഷെഡ്യൂള്‍ഡ് ഫ്‌ളൈറ്റുകള്‍ക്ക് ഇറങ്ങാമെന്നും കിയാല്‍ അറിയിച്ചു. 

ഉദ്ഘാടനം കഴിയാത്ത വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ അമിത് ഷായുടെ പ്രവൃത്തി വിവാദമായിരുന്നു. 'ഈ വിമാനത്താവളത്തിന്റെ ഉദ്ഘാടനം കഴിഞ്ഞെന്ന് പറഞ്ഞേക്കു' എന്നുള്ള അമിത് ഷായുടെ പ്രസ്താവന വ്യാപക വിമര്‍ശനം ക്ഷണിച്ച് വരുത്തിയിരുന്നു.