അമിത് ഷാ നാഷണല്‍ പൊളിറ്റിക്കല്‍ ഗുണ്ട: മന്ത്രി ജി സുധാകരന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th October 2018 10:51 AM |
Last Updated: 29th October 2018 10:51 AM | A+A A- |

കണ്ണൂര്‍: ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ നാഷണല്‍ പൊളിറ്റിക്കല്‍ ഗുണ്ടയാണെന്ന് മന്ത്രി ജി സുധാകരന്‍. കോടതിയെയും ജനാധിപത്യത്തെയും വെല്ലുവിളിച്ച അമിത് ഷാ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.
അമിത് ഷാ പറഞ്ഞതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞതായി സുധാകരന്‍ പറഞ്ഞു. പ്രിയങ്ക ഗാന്ധി, മായാവതി ഉള്‍പ്പടെയുള്ളവര്‍ രംഗത്തു വന്നിട്ടുണ്ട്. കോണ്‍ഗ്രസ്സിന് വൈകിയാണെങ്കിലും ഇക്കാര്യത്തില്‍ വിവേകം വന്നിട്ടുണ്ട്.
അമിത് ഷാ കോടതിയേയും ജനാധിപത്യത്തെയും വെല്ലുവിളിക്കുകയാണ്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തടി മാത്രം പോര മനോബലം കൂടി വേണമെന്നും സുധാകരന്‍ പറഞ്ഞു.
അമിത് ഷാ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട ജി.സുധാകരന്‍ ബ്രാഹ്മണ മേധാവിത്തത്തിന്റെ അവസാനത്തിന്റെ ആരംഭമാണ് ഇതെന്നും അഭിപ്രായപ്പെട്ടു.