ഇന്ധന വില കുറയുന്നു; പെട്രോള്‍ വില 81.79 രൂപ; ഡിസല്‍ വില 77.88

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 29th October 2018 09:13 AM  |  

Last Updated: 29th October 2018 10:10 AM  |   A+A-   |  

petrol-diesel660_052318020045_052518045414

 

കൊച്ചി: തുടര്‍ച്ചയായ 12ാം ദിവസവും ഇന്ധന വില കുറഞ്ഞതോടെ കൊച്ചിയില്‍ ഡീസല്‍ വില 78 രൂപയ്ക്ക് താഴെയെത്തി. പെട്രോള്‍ വില 82 പീപയ്ക്ക് താഴെയെത്തിയിട്ടുണ്ട്. 77.78 രൂപയാണ് നഗരത്തിലെ ഇന്നത്തെ ഡീസല്‍ വില. പെട്രോളിന് 81.79 രൂപയാണ് 

ഇന്ന് പെട്രോളിന് വില 30 പൈസയും ഡീസലിന് 21 പൈസയുമാണ് കുറഞ്ഞത്. ഇന്നലെ പെട്രോളിന് 41 പൈസയും ഡീസലിന് 35 പൈസയും കുറഞ്ഞിരുന്നു. 12 ദിവസം കൊണ്ട് പെട്രോളിന് 3.12 രൂപയും ഡീസലിന് 1.94 രൂപയുമാണ് കുറഞ്ഞത്‌