ബാര്‍ കോഴക്കേസ്: തുടരന്വേഷണത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 29th October 2018 11:53 AM  |  

Last Updated: 29th October 2018 11:53 AM  |   A+A-   |  

 

കൊച്ചി: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. കേസ് റദ്ദാക്കണമെന്ന കെഎം മാണിയുടെ ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം. അടുത്തമാസം 15ന് ഹര്‍ജി വീണ്ടും പരിഗണിക്കും. കെഎം മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ക്കുള്ള അനുമതി  10 ന് മുന്‍പ് ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചു. 

എഫ്‌ഐആര്‍ റദ്ദാക്കണമെന്നും വിജിലന്‍സ് കോടതി ഉത്തരവിന്റെ തുടര്‍നടപടി തടയണമെന്നും ആവശ്യപ്പെട്ടാണ് മുന്‍മന്ത്രി കെ.എം. മാണി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഘട്ടത്തില്‍ നിലപാട് എടുക്കാനാവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതോടൊപ്പം തന്നെ 
തുടരന്വേഷണം നിര്‍ദേശിക്കാന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ലഭ്യമാക്കണമെന്ന വിജിലന്‍സ് കോടതി ഉത്തരവിലെ ഭാഗം ചോദ്യംചെയ്ത് വി. എസ്. അച്യുതാനന്ദനും ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി മറ്റന്നാള്‍ കോടതി പരിഗണിക്കും.