ഭര്‍ത്താവിനെ വധിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത ഭാര്യയും കാമുകനും പിടിയില്‍; കാറ് കയറ്റി കൊല്ലാനുള്ള ക്വട്ടേഷന്‍ ആസൂത്രണകഥ ഇങ്ങനെ

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 29th October 2018 07:48 PM  |  

Last Updated: 29th October 2018 07:48 PM  |   A+A-   |  

 

തൃശൂര്‍: ഭര്‍ത്താവിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. തൃശൂര്‍ തിരൂര്‍ സ്വദേശി സുജാത, കാമുകന്‍ സുരേഷ് ബാബു എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കൂടാതെ ക്വട്ടേഷന്‍ സംഘാംഗങ്ങളായ 4 പേരും പിടിയിലായി. സുജാതയുടെ ക്വട്ടേഷന്‍ ഏറ്റെടുത്തവര്‍ ഭര്‍ത്താവ് കൃഷ്ണകുമാറിനെ തിങ്കളാഴ്ചയാണ് കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ചത്. പരിക്കേറ്റ കൃഷ്ണകുമാര്‍ ചികില്‍സയിലാണ്.

കഴിഞ്ഞ തിങ്കളാഴ്ച വയനാട്ടില്‍ പോകാന്‍ വീട്ടില്‍ നിന്ന് വെളുപ്പിന് അഞ്ചരയ്ക്ക് ഇറങ്ങിയതായിരുന്നു കൃഷ്ണകുമാര്‍.  വഴിയരികിലൂടെ നടന്നു പോകുമ്പോള്‍ തൊട്ടു മുമ്പില്‍ ഒരു കാര്‍ നിര്‍ത്തിയിട്ടിരുന്നു. പിന്നെ, ഈ കാര്‍ നേരെ തിരിക്കുന്നതും കണ്ടു. അടുത്ത നിമിഷം കാര്‍ ഇടിച്ചു തെറിപ്പിച്ചു. ആഘാതത്തില്‍ തെറിച്ചുവീണു. തോളിനും കാലിനും എല്ലിന് പൊട്ടലേറ്റു. 

വഴിയരികില്‍ക്കൂടി നടന്നുപോയ തന്നെ എന്തിന് കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചുവെന്ന കൃഷ്ണകുമാറിന്റെ സംശയമാണ് ഭാര്യയുടെ ക്രൂരകൃത്യത്തിലേക്കുള്ള വെളിച്ചം വിശീയത്. 

പൊലീസില്‍ പരാതി നല്‍കേണ്ടെന്ന് സുജാതയുടെ ഇടക്കിടെയുള്ള ഉപദേശം സംശയം വര്‍ധിപ്പിച്ചു. ഭാര്യയും ബസ് െ്രെഡവര്‍ സുരേഷ്ബാബുവും തമ്മില്‍ അടുപ്പമുള്ളത് കൃഷ്ണകുമാറിന് അറിയാമായിരുന്നു. റോഡില്‍ പ്രഭാത നടത്തത്തിന് പോകുന്നവരുടെ സഹായത്തോടെ വണ്ടി നമ്പര്‍ കൃഷ്ണകുമാര്‍ സംഘടിപ്പിച്ചു. വിയ്യൂര്‍ എസ്‌ഐയെ വിളിച്ച് കാര്യം പറഞ്ഞു. 

വണ്ടിയുടെ ഉടമയെ കണ്ടെത്തിയ പൊലീസ് ഇത് വാടകയ്‌ക്കെുത്ത ആളുകളെ തിരക്കിയിറങ്ങി. അങ്ങനെ ക്വട്ടേഷന്‍ സംഘത്തിലെ ആദ്യയാളെ പിടികൂടി. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി ഓമനക്കുട്ടന്‍. ക്രമിനല്‍ കേസിലെ പ്രതി. തൊട്ടുപിന്നാലെ ഷറഫുദ്ദീന്‍, മുഹമ്മദലി, ശരത് എന്നിവരെയും പിടികൂടി. ഓമനക്കുട്ടനാണ് സുജാതയുടെ ക്വട്ടേഷനെപ്പറ്റി വെളിപ്പെടുത്തിയത്. 

മിണാലൂര്‍ സ്വദേശിയായ സുരേഷ്ബാബുവാണ് നാല് രക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയത്.  വധിക്കേണ്ട ആളുടെ പേര്, അടയാളങ്ങള്‍ എല്ലാം നല്‍കി. വെളുപ്പിന് വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ വധിക്കാന്‍ പദ്ധതി തയാറാക്കി. തിങ്കളാവ്ച രാവിലെ വയനാട്ടിലേക്ക് കൃഷ്ണകുമാര്‍ പോകുന്നുണ്ടെന്ന് സുജാതയാണ് അറിയിച്ചത്.  ക്വട്ടേഷന്‍ സംഘം കാറുമായി വീടിനു സമീപത്തെ റോഡില്‍ കാത്തുനിന്നു. വെളുപ്പിന് നാലരയോടെ ഉറക്കമുണര്‍ന്ന ഭര്‍ത്താവ് കുളിക്കാന്‍ പോയപ്പോള്‍ ഭാര്യ കാമുകനെ വിവരമറിയിച്ചു. കാമുകന്‍ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ക്കു വിവരം കൈമാറുകയായിരുന്നു.