യുവതികള്‍ക്കായി ശബരിമല പൂങ്കാവനത്തിനടുത്ത് അയ്യപ്പക്ഷേത്രം സ്ഥാപിക്കുമെന്ന് സുരേഷ് ഗോപി (വീഡിയോ)

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 29th October 2018 02:37 PM  |  

Last Updated: 29th October 2018 02:37 PM  |   A+A-   |  

Suresh-Gopi-bjp09964

 

കോഴിക്കോട്:  യുവതികള്‍ക്കായി അയ്യപ്പക്ഷേത്രം സ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്നു സുരേഷ് ഗോപി എംപി. ഇതിനായി ശബരിമലയുടെ പൂങ്കാവിനടുത്ത് സ്ഥലം സംഘടിപ്പിക്കും. ഈ കാര്യം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനോടും കേന്ദ്രസര്‍ക്കാരിനോടും സ്ഥലം ആവശ്യപ്പെടും. രണ്ട് പേരില്‍ നിന്നും കിട്ടിയിട്ടില്ലെങ്കില്‍ പുണ്യാത്മാക്കള്‍ ദാനം ചെയ്യുന്ന സ്ഥലത്ത് ക്ഷേത്രം വരുമെന്ന് സുരേഷ് ഗോപി പറഞ്ഞു

അതിന്റെ പൂര്‍ണരൂപം ആയിക്കഴിഞ്ഞിരിക്കുന്നു. അതിന്റെ വിളംബരം ഈയടുത്ത ദിവസങ്ങളിലുണ്ടാകും.ഈ വര്‍ഷം തന്നെ ക്ഷേത്രത്തിനായി സ്ഥലം കണ്ടെത്തും. ആ ക്ഷേത്രിത്തില്‍ പൂജ നടത്താനായി പൂജാരി വേണോ പൂജാരിണി വേണോ എന്ന കാര്യത്തില്‍ തന്ത്രി മുഖ്യനുമായി ആലോചിച്ചിച്ച് 
തീരുമാനമെടുക്കും.  ശബരിമലയെ സംബന്ധിച്ച് ദൈവഹിതത്തിന് വേണ്ടി നിലനില്‍ക്കുന്ന സമൂഹത്തിന് യാതൊരു പോറല്‍ പോലും ഏല്‍ക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു.  കൊളത്തൂര്‍ അദ്വൈതാശ്രമത്തില്‍ ശ്രീശങ്കര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ശ്രീശങ്കര വൃദ്ധസേവാ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.