വിശ്വാസികളുടെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കണം: ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th October 2018 12:19 PM  |  

Last Updated: 29th October 2018 04:23 PM  |   A+A-   |  

court

 

കൊച്ചി: ശബരിമലയില്‍ എല്ലാ വിശ്വാസികള്‍ക്കും സുരക്ഷ ഒരുക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമെന്ന് ഹൈക്കോടതി. സുപ്രിം കോടതി വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ശബരിമല ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് നാലു യുവതികള്‍ സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.

സുപ്രിം കോടതി വിധി നടപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ശബരിമലയില്‍ എല്ലാ വിശ്വാസികള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടാണ് സുപ്രിം കോടതി വിധി. എല്ലാ വിശ്വാസികള്‍ക്കും സുരക്ഷ ഒരുക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന്, സര്‍ക്കാരിന്റെ വിശദീകരണം അംഗീകരിച്ചുകൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.

ശബരിമല ദര്‍ശനത്തിന് സുരക്ഷ തേടി യുവതികള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി അപക്വമെന്ന് കോടതി വിലയിരുത്തി. സുരക്ഷ ആവശ്യപ്പെട്ട് പൊലീസിനെയായിരുന്നു ആദ്യം സമീപിക്കേണ്ടിയിരുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു.