വീട്ടില്‍ അതിക്രമിച്ച് കയറി പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; കൂടരഞ്ഞി സ്വദേശിയായ വൃദ്ധൻ അറസ്റ്റിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th October 2018 07:34 PM  |  

Last Updated: 29th October 2018 07:36 PM  |   A+A-   |  

rape

കോഴിക്കോട്: വീട്ടില്‍ അതിക്രമിച്ച് കയറി പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 78 കാരന്‍ അറസ്റ്റില്‍. കൂടരഞ്ഞി പനക്കച്ചാല്‍ കിഴക്കേടത്ത് അഗസ്റ്റി എന്ന കുഞ്ഞച്ചനെയാണ് പീഡന ശ്രമത്തിന് പൊലീസ് അറസ്റ്റ് ചെയ്തതു. ആളില്ലാത്ത സമയം നോക്കി വീട്ടിൽ കയറിയ ഇയാൾ  പെണ്‍കുട്ടിയെ കയറി പിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്.

അറസ്റ്റിലായ അ​ഗസ്റ്റി പെൺകുട്ടിയുടെ അയൽവാസിയാണെന്നും വീട്ടില്‍ മാതാപിതാക്കളില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷം ഇയാൾ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നെന്നും തിരുവമ്പാടി  പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.