സിറോ മലബാര്‍ സഭ വിറ്റ ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടി; ഇടനിലക്കാരന് പത്തുകോടി രൂപ പിഴ

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 29th October 2018 03:41 PM  |  

Last Updated: 29th October 2018 04:10 PM  |   A+A-   |  

 

കൊച്ചി: സിറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപത വിറ്റ ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടി. ഭൂമി വില്‍പനയുടെ ഇടനിലക്കാരന്‍ സാജു വര്‍ഗീസിന്റെ ഇടപാടുകളും മരവിപ്പിച്ചു. കാക്കാനാട്ടെ 64 ഏക്കര്‍ ഭൂമിയാണ് വിറ്റത്. നടപടി താത്ക്കാലികമാണെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി.

സാജു വര്‍ഗീസ് പത്തുകോടി രൂപയുടെ നികുതി വെട്ടിപ്പ്  നടത്തിയെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഈ പണം പിഴയായി അടക്കണം എന്ന് കാണിച്ച് ആദായനികുതി വകുപ്പ് സാജു വര്‍ഗീസിന് നോട്ടീസ് നല്‍കി. ആറുമാസം നീണ്ട അന്വേഷണത്തിന് ശേഷമാണ് നടപടി. രേഖകലില്‍ 3.9 കോടി രൂപ കാണിച്ച ഭൂമി മറിച്ചുവിറ്റത് 39 കോടിക്കാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

രൂപതയ്ക്ക് വേണ്ടി ഭൂമി വിറ്റ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കും ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. കര്‍ദിനാള്‍ അടക്കമുള്ളവരുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഭൂമി വാങ്ങിയവരുടെ വീടുകളില്‍ പരിശോധനയും നടത്തിയിരുന്നു.