അമിത് ഷാ ജി വന്ന് മൂക്കില്‍ വലിക്കുമോ; കിടിലന്‍ മറുപടിയുമായി വിടി ബല്‍റാം

'ആര്‍.എസ്.എസ് ക്രിമിനലുകളോ.. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം വിടി' എന്ന കമന്റിന് താഴെ അമിത് ഷാ ജി വന്ന് മൂക്കില്‍ വലിക്കുമോ എന്ന മറുപടിയുമായി വിടി ബല്‍റാം 
അമിത് ഷാ ജി വന്ന് മൂക്കില്‍ വലിക്കുമോ; കിടിലന്‍ മറുപടിയുമായി വിടി ബല്‍റാം

കൊച്ചി: സമൂഹമാധ്യമങ്ങളിലെ വ്യ്ത്യസ്തമായ കുറിപ്പുകള്‍ കൊണ്ടാണ് പലപ്പോഴും വിടി ബല്‍റാം എംഎല്‍എ വാര്‍ത്തകളില്‍ ഇടം പിടിക്കാറ്. ഇപ്പോഴിതാ തന്റെ പോസ്റ്റിന് താഴെ വന്ന കമന്റിന് അദ്ദേഹം നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ രാഹുല്‍ ഈശ്വര്‍ നടത്തിയ വിവാദ പ്രസ്ഥാവനയ്‌ക്കെതിരെയായിരുന്നു വി.ടി ബല്‍റാമിന്റെ കുറിപ്പ്.

'രക്തം വീഴ്ത്തിയും മൂത്രമൊഴിച്ചും പരിപാവനമായ സന്നിധാനത്ത് അശുദ്ധി വരുത്താനും കലാപം സൃഷ്ടിക്കാനും ഗൂഡാലോചന നടത്തിയ ആര്‍എസ്എസ് ക്രിമിനലുകളെ നിലക്കുനിര്‍ത്തേണ്ടത് സംസ്ഥാന ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. ആരുടേയെങ്കിലും രോമത്തില്‍ തൊടരുത് എന്നതല്ല, ഇതുപോലുള്ള എല്ലാ രോമങ്ങളേയും പിടിച്ച് അകത്തിടണമെന്ന് തന്നെയാണ് യഥാര്‍ത്ഥ കോണ്‍ഗ്രസുകാരുടെയും യഥാര്‍ത്ഥ അയ്യപ്പഭക്തരുടേയും ആവശ്യം. കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണ്, കലാപകാരികള്‍ക്കൊപ്പമല്ല.' ഇതായിരുന്നു ബല്‍റാമിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. എന്നാല്‍ ഈ പോസ്റ്റിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി കമന്റുകളാണ് വന്നത്.

'ആര്‍.എസ്.എസ് ക്രിമിനലുകളോ.. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം വിടി' എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് ബല്‍റാം നല്‍കിയ മറുപടി ഇങ്ങനെ. ഇല്ലെങ്കില്‍ അമിത് ഷാ ജി വന്ന് മൂക്കില്‍ വലിക്കുമോ എന്നാണ്. ഈ മറുപടി ട്രോളന്‍മാരും ഏറ്റെടുത്തു. രാമന്‍ നായരുടെ ബിജെപി പ്രവേശനം കൊണ്ട് വിടിയെ തളയ്ക്കാനെത്തിയ വ്യക്തിയെയും ബല്‍റാം ട്രോളി. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെയും വിശ്വനാഥമേനോന്റെയും വഴിയിലൂടെ പോകാനുള്ള അവരുടെ തീരുമാനത്തെ ഞാന്‍ മാനിക്കുന്നുവെന്നാണ് ബല്‍റാം മറുപടി കൊടുത്തത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com