നിലയ്ക്കല്‍ - പമ്പ റൂട്ടില്‍ ഇനി ഇലക്ട്രിക് ബസുകള്‍, ചാര്‍ജ് വര്‍ധന ഇല്ലെന്ന് കെഎസ്ആര്‍ടിസി

നിലയ്ക്കല്‍ - പമ്പ റൂട്ടില്‍ ഇനി ഇലക്ട്രിക് ബസുകള്‍, ചാര്‍ജ് വര്‍ധന ഇല്ലെന്ന് കെഎസ്ആര്‍ടിസി
നിലയ്ക്കല്‍ - പമ്പ റൂട്ടില്‍ ഇനി ഇലക്ട്രിക് ബസുകള്‍, ചാര്‍ജ് വര്‍ധന ഇല്ലെന്ന് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ശബരിമല സ്‌പെഷല്‍ സര്‍വീസിന് ഈ സീസണില്‍ കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ് ഓടിക്കും. നിലയ്ക്കലില്‍നിന്ന് പമ്പയിലേക്കുള്ള ഇലക്ട്രിക് ബസ് നവംബര്‍ 16ന് സര്‍വീസ് തുടങ്ങുമെന്ന് സിഎംഡി ടോമിന്‍ ജെ തച്ചങ്കരി അറിയിച്ചു. ശബരിമല സ്‌പെഷല്‍ സര്‍വീസിന് നിരക്കു കൂട്ടില്ലെന്ന് തച്ചങ്കരി വ്യക്തമാക്കി.

പത്ത് ഇലക്ട്രിക് ബസുകളാണ് കെഎസ്ആര്‍ടിസി ഓടിക്കാനൊരുങ്ങുന്നത്. ഇതില്‍ ആദ്യത്തേത് നിലയ്ക്കല്‍ - പമ്പ റൂട്ടില്‍ സര്‍വീസ് നടത്തും. എസി ലോ ഫ്‌ളോര്‍ ബസിന്റെ ചാര്‍ജ് തന്നെയായിരിക്കും ഇതിന് ഈടാക്കുക.

ഡീസല്‍ ബസ് ഓടിക്കുന്ന എല്ലാ റൂട്ടിലും ഇലക്ട്രിക് ബസ് ഓടിക്കാനാവും. ഡീസല്‍ എസി ബസിന് കിലോമീറ്ററിന് 31 രൂപയാണ് ഓപ്പറേറ്റിങ് ചാര്‍ജ്. ഇ ബസിന് ഇത് നാലു രൂപ മാത്രമാണ്. ശബരിമല സീസണ്‍ കഴിഞ്ഞാല്‍ ഇ ബസ് തിരുവനന്തപുരം- എറണാകുളം- കോഴിക്കോട് സര്‍വീസിന് ഉപയോഗിക്കും. 

ഇ ബസ് ചാര്‍ജ് ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ ശബരിമലയില്‍ ഒരുക്കിയിട്ടുണ്ട്. ഒരു കിലോമീറ്റര്‍ ഓടാന്‍ 0.8 യൂണിറ്റ് വൈദ്യുതയാണ് വേണ്ടത്. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ മൂന്നു മുതല്‍ നാലു മണിക്കൂര്‍ വരെയെടുക്കും. മുഴുവന്‍ ചാര്‍ജ് ചെയ്ത ബാറ്ററി കൊണ്ട് മുന്നൂറു കിലോമീറ്റര്‍ വരെ ഓടാനാവും. 120 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഓടിക്കാനാവുമെങ്കിലും 80 കിലോമീറ്ററിലായിരിക്കും സര്‍വീസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com