മതത്തെയും ദൈവത്തെയും നിഷേധിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളിലെ സെക്യുലറിസം ഇന്ത്യയില്‍ നടപ്പാക്കാനാവില്ല: കെ എസ് രാധാകൃഷ്ണന്‍

പാശ്ചാത്യ സെക്യുലറിസം ഈശ്വര നിഷേധമാണെന്നും അത് ഇന്ത്യയില്‍ അപ്രായോഗികമാണെന്നും ഡോ.കെഎസ് രാധാകൃഷ്ണന്‍
മതത്തെയും ദൈവത്തെയും നിഷേധിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളിലെ സെക്യുലറിസം ഇന്ത്യയില്‍ നടപ്പാക്കാനാവില്ല: കെ എസ് രാധാകൃഷ്ണന്‍

കൊച്ചി: പാശ്ചാത്യ സെക്യുലറിസം ഈശ്വര നിഷേധമാണെന്നും അത് ഇന്ത്യയില്‍ അപ്രായോഗികമാണെന്നും ഡോ.കെഎസ് രാധാകൃഷ്ണന്‍. ശബരിമല അയ്യപ്പ സേവാ സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന അയ്യപ്പ മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനങ്ങളും ദൈവവിശ്വാസികളും ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വിശ്വസിക്കുന്നവരുമാണ്. അതുകൊണ്ട് മതത്തെയും ദൈവത്തെയും നിഷേധിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളിലെ സെക്യുലറിസം ഇന്ത്യയില്‍ നടപ്പാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്താണ് സെക്യുലര്‍ എന്ന വാക്ക് ഭരണഘടനയുടെ പ്രിയാംബിളില്‍ കൂട്ടിച്ചേര്‍ത്തത്. ഭരണഘടനയിലെ ഓരോ വാക്കും ഉള്‍പ്പെടുത്തന്നതിന് മുന്‍പ് ഭരണഘടനാ നിര്‍മ്മാണ സഭയില്‍ സൂക്ഷ്മവും വിശദവുമായ ചര്‍ച്ച നടന്നിരുന്നു. പൗരാവകാശങ്ങള്‍ സസ്‌പെന്റ് ചെയ്യപ്പെട്ടിരുന്ന അടിയന്തരാവസ്ഥക്കാലത്ത് ഈ വാക്കിനെ കുറിച്ച് ഒരു ചര്‍ച്ചയും ഇന്ത്യയില്‍ നടന്നിട്ടില്ല. സെക്യുലര്‍ എന്ന വാക്ക് ഇതുവരെ നിര്‍വചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓരോ ഹൈന്ദവ ക്ഷേത്രവും ഓരോ മൂര്‍ത്തിയും ആചാരപരമായും അടിസ്ഥാനപരമായും വ്യത്യസ്തമായിരിക്കും. ഇത് മുഖ്യമന്ത്രിക്ക് അറിയാത്തതുകൊണ്ടാവും ആചാരവിരുദ്ധമായ സമീപനം മുഖ്യമന്ത്രി സ്വീകരിച്ചതെന്നും കെഎസ് രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com