ഇഷ്ടികയും വിറകും നിരത്തി സ്വന്തം ചിതയൊരുക്കി വീട്ടമ്മ ജീവനൊടുക്കി; ആത്മഹത്യ ഒറ്റയ്ക്ക് താമസിച്ച് വരവെ
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th October 2018 05:28 AM |
Last Updated: 30th October 2018 05:28 AM | A+A A- |

തുറവൂര്‍: സ്വന്തം ചിതയൊരുക്കി സ്ത്രീ ജീവനൊടുക്കി. ആലപ്പുഴ തുറവൂരില്‍ ഒറ്റയ്ക്ക് താമസിക്കുന്ന കോടംതുരുത്ത് മാളികത്തിറ ലീല(72)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. വീടിനോട് ചേര്‍ന്നായിരുന്നു ലീല സ്വന്തം ചിതയൊരുക്കിയത്. ശനിയാഴ്ച വൈകുന്നേരത്തോടെ തന്നെ ലീല ചിതയൊരുക്കാന്‍ ആരംഭിച്ചിരുന്നു. താഴെ ഇഷ്ടിക പാകി വിറക് അടുക്കി വയ്ക്കുന്നത് കണ്ട് അയല്‍ക്കാര്‍ അന്വേഷിച്ചെത്തി. വിറക് ചിതലരിച്ചു പോവാതിരിക്കാനാണ് ഇഷ്ടിക പാകുന്നത് എന്നായിരുന്നു ലീല മറുപടി നല്‍കിയത്.
അടുക്കിവെച്ച വിറകിന് മുകളില്‍ പഴയ ജനലും വെച്ചു. ജനലിന് മുകളില്‍ കയറി നിന്ന് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കത്തിക്കുകയായിരുന്നു. തീ കണ്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോള്‍ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കിടക്കുന്ന ലീലയെയാണ് കണ്ടത്. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.